കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറിയും ഇന്ത്യൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവുമായിരുന്ന സ.സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) അദ്ദേഹം ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2005 മുതൽ 2017 വരെ സഖാവ് സീതാറാം യെച്ചൂരി രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ അദ്ദേഹം പാർലമെൻ്റിൽ തൊഴിലാളി വർഗത്തിൻ്റെ പ്രശ്നങ്ങൾ ഫലപ്രദമായി ഉന്നയിച്ചു.1996 ലും 2004 ലും കൂട്ടുകക്ഷി സർക്കാരുകളുടെ പൊതു മിനിമം പരിപാടികൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ മികച്ചതാണ്. സിപിഐ എമ്മിൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യയുടെ മതേതര ശക്തികളെ ശക്തിപ്പെടുത്തുന്നതിന് സഖാവ് യെച്ചൂരി നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു