കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി 2009 -10 മുതൽ ബിഎസ്എൻഎൽ ജീവനക്കാരുടെ LTC സൗകര്യം മരവിപ്പിച്ചിരിക്കുകയാണ്. ബിഎസ്എൻഎൽ ജീവനക്കാർക്ക് LTC നിഷേധിക്കപ്പെടുമ്പോൾ, DOT-ൽ നിന്നും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് LTC സൗകര്യം ലഭ്യമാണ്. ഇത് തികച്ചും അനീതിയാണ്. വിവേചനമാണ്. കൂടാതെ, ബിഎസ്എൻഎല്ലിൻ്റെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടുവെന്നും കമ്പനി പ്രവർത്തന ലാഭം ഉണ്ടാക്കാൻ തുടങ്ങിയെന്നും സർക്കാരും ബിഎസ്എൻഎൽ മാനേജ്മെൻ്റും അവകാശപ്പെടുന്നു. ജീവനക്കാരുടെ സംഭാവന കൂടാതെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിൽ ഈ പുരോഗതി ഉണ്ടാകുമായിരുന്നില്ല. ഇത് കണക്കിലെടുത്ത് ബിഎസ്എൻഎൽ ജീവനക്കാർക്ക് എൽടിസി സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സിഎംഡി ബിഎസ്എൻഎല്ലിന് കത്ത് നൽകി.