വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനെ(WFTU) സഹായിക്കുക
ലോകതൊഴിലാളിവർഗ്ഗത്തിൻ്റെ അന്തർദേശീയ സംഘടനയാണ് WFTU. തൊഴിലാളിവർഗ്ഗത്തിനെതിരെയുള്ള ചുഷണത്തിനും തൊഴിലാളികളുടെ അവകാശത്തിനും വേണ്ടി അന്തർദേശീയ തലത്തിൽ പോരാട്ടങ്ങൾക്ക് WFTU നേതൃത്വം നൽകിവരുന്നു. വിവിധ രാജ്യങ്ങളിൽ അധികാരത്തിലിരിക്കുന്ന സർക്കാരുകൾ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന വിപ്ലവ തൊഴിലാളി സംഘടനകൾ WFTU ൽ അംഗമാണ്. സർക്കാർ നയങ്ങൾക്കെതിരെ പൊരുതുന്ന സംഘടന എന്ന നിലയിൽ BSNL എംപ്ലോയീസ് യൂണിയനും WFTU അംഗമാണ്. WFTU ൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സംഘടനയുമാണ് BSNLEU.
നിലവിൽ WFTU കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിസന്ധി പരിഹരിക്കുവാൻ അംഗസംഘടനകളിൽ നിന്നും സംഭാവന സ്വീകരിക്കുവാൻ WFTU Head quarter തീരുമാനിച്ചിട്ടുണ്ട്. ഇന്നത്തെ പ്രത്യേക ലോകസാഹചര്യത്തിൽ സംഘടനയുടെ നിലനിൽപ്പും പ്രവർത്തനവും അനിവാര്യവും നിർണായകവുമാണ്. അതുകൊണ്ട് WFTU നെ സഹായിക്കുവാൻ BSNLEU അഖിലേന്ത്യ സെൻ്റർ തീരുമാനിച്ചിട്ടുണ്ട്. ഓരോ ജീവനക്കാരും 20 രൂപ വീതം സംഭാവന നൽകി WFTU വിനെ സഹായിക്കണം.
Categories
Recent Posts
- 05-02-2025 ന് കേന്ദ്രബജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ ആഹ്വാനം
- അഖിലേന്ത്യാ പണിമുടക്കിന് തയ്യാറെടുക്കാൻ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ ആഹ്വാനം
- ശമ്പള പരിഷ്ക്കരണ കമ്മിറ്റിയുടെ പുതിയ ചെയർമാനെ ഉടൻ നിയമിക്കുക
- എബ്രഹാം കുരുവിള സർവീസിൽ നിന്നും വിരമിച്ചു
- BSNL-ൽ തൊഴിലാളികൾ അധികമാണോ?