വോഡഫോൺ ഐഡിയയെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കണമെന്ന് ഡച്ച് ബാങ്ക് അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന്, വോഡഫോൺ ഐഡിയയെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുന്നതിന് അനുകൂലമായി നിരവധി പേർ രംഗത്തു വരാൻ തുടങ്ങി. വോഡഫോൺ ഐഡിയ 30 ബില്യൺ ഡോളർ (2,25,000 കോടി രൂപ) കടമുമുള്ള കമ്പനിയാണ്. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം 3,022 കോടി രൂപയാണ്. അതോടെപ്പം നിരവധി ഉപഭോക്താക്കൾ വോഡഫോൺ ഐഡിയ ഉപേക്ഷിക്കുന്നു. രണ്ട് മാസത്തിനുള്ളിൽ മാത്രം, അതായത്, 2019 നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം 4 കോടി ഉപഭോക്താക്കൾ വോഡഫോൺ ഐഡിയ വിട്ടു. ഓരോ മാസവും ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വോഡഫോൺ ഐഡിയ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇന്ന്, കുമാരമംഗലം ബിർള വോഡഫോൺ ഐഡിയയുടെ ചെയർമാൻ സ്ഥാനം രാജിവെച്ചു. ഈ സാഹചര്യങ്ങളിൽ വോഡഫോൺ ഐഡിയയെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുന്നത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.