ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തകസമതി യോഗം ഹൈദരാബാദിൽ വിജയകരമായി സമാപിച്ചു.
News
ഹൈദരാബാദിൽ നടന്ന ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവത്തക സമിതി യോഗം സമാപിച്ചു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് സർക്കിൾ സെക്രട്ടറിമാർ ഉൾപ്പടെ 37 പ്രവർത്തകസമതി അംഗങ്ങൾ സംസാരിച്ചു. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുക, അടുത്ത അഖിലേന്ത്യാ സമ്മേളനം 2022 മാർച്ചിൽ നടത്തുക, ജീവനക്കാർക്ക് പഠന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവ സംബന്ധിച്ചിട്ടുള്ള തീരുമാനങ്ങളും എടുത്തിട്ടുണ്ട്. പൊതുമേഖല സ്വകാര്യവൽക്കരണം, ജനാധിപത്യ, ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കൽ തുടങ്ങിയവക്കെതിരെകേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രഷോഭ പരിപാടികളിൽ സജീവമായി പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു