നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA കുടിശ്ശിക നൽകണമെന്ന് BSNLഎംപ്ലോയീസ് യൂണിയൻ ഡയറക്ടർ (HR) നോട് ആവശ്യപ്പെട്ടു
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ BSNL എംപ്ലോയീസ് യൂണിയൻ ഫയൽ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിൽ, ബഹുമാനപ്പെട്ട കോടതി BSNL ലെ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA മരവിപ്പിക്കൽ ബാധകമല്ലായെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ BSNL മാനേജ്മെൻ്റ് 01.10.2020 മുതൽ വർദ്ധിച്ച IDA നിരക്കുകൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് DPE ക്ക് കത്ത് നൽകി. ഇപ്പോൾ, 01.10.2020 ന് ശേഷം വർദ്ധിച്ച IDA നിരക്കുകൾ DPE, BSNL…
E-ഓഫീസ് സംവിധാനത്തിൽ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകണം – BSNL എംപ്ലോയീസ് യൂണിയൻ
E-ഓഫീസ് സംവിധാനത്തിൽ, നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. 2021 മാർച്ചിൽ നടന്ന യോഗത്തിൽ, 25% നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡ് നൽകുമെന്ന് ഡയറക്ടർ (എച്ച്ആർ) ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു സർക്കിളിലും, നോൺ-എക്സിക്യൂട്ടീവുകൾക്ക് ഇതുവരെ പാസ്സ്‌വേർഡ് നൽകിയിട്ടില്ല. ഇന്നലെ നടന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ…
ATT ലൈവ് കേഡർ ആയി നിലനിർത്തണം – BSNL എംപ്ലോയീസ് യൂണിയൻ
കേഡർ പുനഃസംഘടനാ പദ്ധതിയിലൂടെ ATT കേഡറിനെ ഡൈയിംഗ് കേഡർ ആയി മാറ്റുവാൻ മാനേജ്മെൻ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ യൂണിയ ശക്തമായ പ്രതിഷേധം മാനേജ്മെന്റിനെ അറിയിക്കുകയും ATT കേഡർ ലൈവ് കേഡറായി നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയം ഇന്നലെ ഡയറക്ടറുമായി (എച്ച്ആർ) വീണ്ടും ചർച്ച ചെയ്തു. ATT കേഡർ ലൈവ് കേഡറായി തുടരണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ ശക്തമായി വീണ്ടും ആവശ്യപ്പെട്ടു. ATT കേഡർ…
മീറ്റ് ദി മെമ്പേഴ്സ് പ്രോഗ്രാം 21-08-2021 മുതൽ 5-9-2021 വരെ സംഘടിപ്പിക്കുക
2021 ആഗസ്റ്റ് 06, 07 തീയതികളിൽ ഹൈദരാബാദിൽ നടന്ന BSNL എംപ്ലോയീസ് യൂണിയൻ്റെ CEC യോഗം 21-08-2021 മുതൽ 05-09-2021 വരെ “മീറ്റ് ദി മെമ്പേഴ്സ് പ്രോഗ്രാം” സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കിൾ, ജില്ലാ, ബ്രാഞ്ച് തല നേതാക്കൾ BSNL എംപ്ലോയീസ് യൂണിയൻ്റെ ഓരോ അംഗങ്ങളെയും നേരിൽ കണ്ട് സർക്കാരിൻ്റെ പൊതുമേഖലാ വിരുദ്ധ നയങ്ങളെക്കുറിച്ചും ബിഎസ്എൻഎല്ലിൻ്റെ പുനരുജ്ജീവനത്തിൽ സൃഷ്ടിക്കപ്പെടുന്ന തടസ്സങ്ങളെക്കുറിച്ചും വിശദീകരിക്കണം. ട്രേഡ് യൂണിയൻ,…
GPF Advance
ഓഗസ്റ്റ് മാസത്തെ GPF അഡ്വാൻസ് (രണ്ടാം ഗഡു) ആവശ്യമുള്ളവർ 16-08-2021ന് മുൻപ് അപേക്ഷ നൽകണം. ഇതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ ഈ മാസം പ്രോസസ്സ് ചെയ്യാനാകില്ല. അത്തരം അപേക്ഷകൾ 2021 സെപ്റ്റംബർ ആദ്യ ലോട്ടിൽ മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയൂ.
ബിഎസ്എൻഎൽ എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് ERP വഴി ഓപ്ഷൻ സമർപ്പിക്കൽ – പിന്തുടരേണ്ട നടപടികൾ
ബിഎസ്‌എൻഎൽ എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ചേരുന്നതിനുള്ള ഓപ്‌ഷൻ സമർപ്പിക്കുന്നതിനായി ERP യിൽ വിൻഡോ ഇതിനകം തുറന്നിട്ടുണ്ട്. ചില ജീവനക്കാർക്ക് അവരുടെ ഓപ്ഷൻ സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. BSNLEU ഇത് ഇന്ന് (09-08-2021) GM (Admn) ൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അതിൻ്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ എളുപ്പത്തിൽ സമർപ്പിക്കുന്നതിന് GM(Admn) ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം നൽകി.
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് E-office പാസ്‌വേഡുകൾ നൽകണം – BSNL എംപ്ലോയീസ് യൂണിയൻ
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് (JOA, SOA, AOS, OS) ഇ-ഓഫീസ് പാസ്‌വേഡുകൾ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 24-03-2021ന് BSNL എംപ്ലോയീസ് യൂണിയനുമായി നടത്തിയ ചർച്ചയിൽ ഡയറക്ടർ (HR), നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരിൽ 25% പേർക്ക് പാസ്‍വേഡ് നൽകാമെന്നു ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകുമെന്ന ഉറപ്പ് പാലിച്ചിട്ടില്ല. അതിനാൽ, BSNL എംപ്ലോയീസ് യൂണിയന് നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ…
BSNL എംപ്ലോയീസ് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഓപ്ഷൻ – വിശദവിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
BSNL എംപ്ലോയീസ് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഓപ്ഷൻ – വിശദവിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
വോഡഫോൺ ഐഡിയയുമായുള്ള ലയനം ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരം.
വോഡഫോൺ ഐഡിയയെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കണമെന്ന് ഡച്ച് ബാങ്ക് അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന്, വോഡഫോൺ ഐഡിയയെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുന്നതിന് അനുകൂലമായി നിരവധി പേർ രംഗത്തു വരാൻ തുടങ്ങി. വോഡഫോൺ ഐഡിയ 30 ബില്യൺ ഡോളർ (2,25,000 കോടി രൂപ) കടമുമുള്ള കമ്പനിയാണ്. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം 3,022 കോടി രൂപയാണ്. അതോടെപ്പം നിരവധി ഉപഭോക്താക്കൾ വോഡഫോൺ…
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തകസമതി യോഗം ഹൈദരാബാദിൽ വിജയകരമായി സമാപിച്ചു.
ഹൈദരാബാദിൽ നടന്ന ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവത്തക സമിതി യോഗം സമാപിച്ചു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് സർക്കിൾ സെക്രട്ടറിമാർ ഉൾപ്പടെ 37 പ്രവർത്തകസമതി അംഗങ്ങൾ സംസാരിച്ചു. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുക, അടുത്ത അഖിലേന്ത്യാ സമ്മേളനം 2022 മാർച്ചിൽ നടത്തുക, ജീവനക്കാർക്ക് പഠന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവ സംബന്ധിച്ചിട്ടുള്ള…
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
