കേരളത്തിലെ BSNL ജീവനക്കാരുടെ ശമ്പളവിതരണ പ്രശ്നം പരിഹരിക്കണം – അഖിലേന്ത്യാ യൂണിയൻ
News
കേരളത്തിലെ BSNL ജീവനക്കാർക്ക് കഴിഞ്ഞ 3 മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു. കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ശമ്പള ഫണ്ട് ലഭിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തുന്നത്. ഇത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ യൂണിയനോട് സർക്കിൾ യൂണിയൻ അഭ്യർത്ഥിച്ചിരുന്നു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഉടൻതന്നെ അഖിലേന്ത്യാ യൂണിയൻ വിഷയം പരിഹരിക്കാൻ CMD യോട് ആവശ്യപ്പെട്ടു.