BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ യങ് വർക്കേഴ്സ് കൺവെൻഷൻ – 2021 സെപ്റ്റംബർ 15 ന്
News
ജീവനക്കാർക്ക് ട്രേഡ് യൂണിയൻ വിദ്യാഭ്യാസം നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ്റെ ഹൈദരാബാദ് CEC യോഗത്തിൽ ഉയർന്നുവന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യാ തലത്തിൽ തന്നെ യങ് വർക്കേഴ്സ് കൺവെൻഷൻ സംഘടിപ്പിക്കുവാൻ പ്രവർത്തക സമിതി തീരുമാനിച്ചു. 2021 സെപ്റ്റംബർ 15 -ന് “യങ് വർക്കേഴ്സ് കൺവെൻഷൻ” ഓൺലൈനിലൂടെ ചേരും. കൺവെൻഷൻ ഡയറക്ടർ (എച്ച്ആർ) ശ്രീ അരവിന്ദ് വദ്‌നേക്കർ ഉദ്‌ഘാടനം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബിഎസ്‌എൻഎല്ലിൻ്റെ പുനരുജ്ജീവനത്തിനുവേണ്ടിയിട്ടുള്ള ജീവനക്കാരുടെ നിർദ്ദേശങ്ങളും, ജീവനക്കാരുടെ വിഷയങ്ങൾ പരിഹരിക്കാൻ ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ അനിവാര്യതയും കൺവെൻഷൻ ചർച്ച ചെയ്യും. ഈ ഓൺലൈൻ കൺവെൻഷനുള്ള ലിങ്ക് യഥാസമയം നൽകും. മുഴുവൻ യുവ ജീവനക്കാരെയും ഈ കൺവെൻഷനിൽ പങ്കെടുപ്പിക്കുവാൻ CHQ അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു