കേഡർ പുനഃസംഘടനയുമായി ബന്ധപ്പെട്ട് TT, Sr.TOA, JE, JTO തുടങ്ങിയ കേഡറുകളിലെ മനുഷ്യവിഭവശേഷിയെ സംബന്ധിച്ച നിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് നേരത്തെ സമർപ്പിച്ചിരുന്നു. അതുപ്രകാരം Sr.TOA, ATT കേഡറുകൾ ഡൈയിംഗ് കേഡറുകളായി പ്രഖ്യാപിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തെ യൂണിയൻ ശക്തമായി എതിർത്തു. തുടർന്ന് Sr.TOA കേഡർ ഒരു ലൈവ് കേഡറായി നിലനിർത്താമെന്ന് ഡയറക്ടർ (HR) സമ്മതിച്ചു. എന്നാൽ ATT ലൈവ് കേഡറായി നിലനിർത്താൻ മാനേജ്മെൻ്റ് തയ്യാറായിട്ടില്ല. അതിനാൽ, ATT കേഡർ ഒരു ലൈവ് കേഡറായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് BSNL എംപ്ലോയീസ് യൂണിയൻ വീണ്ടും CMD ക്ക് കത്ത് നൽകി. ഇതിനായി, ATT കേഡറുകളുടെ വിദ്യാഭ്യാസ യോഗ്യത വർദ്ധിപ്പിച്ച് ഒരു മൾട്ടി ടാസ്കിംഗ് കേഡർ സൃഷ്ടിക്കാമെന്ന് യൂണിയൻ നിർദ്ദേശിച്ചിട്ടുണ്ട്. വിആർ‌എസിന് ശേഷവും ബി‌എസ്‌എൻ‌എല്ലിലെ സ്ഥിതി വളരെ ഗുരുതരമാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് TT, Sr.TOA, JE, JTO കേഡറുകളിലെ മനുഷ്യവിഭവശേഷിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് യൂണിയനുമായി വിശദമായ ചർച്ച നടത്തണമെന്നും വർഷംതോറും ഇതുമായി ബന്ധപ്പെട്ട പുനഃപരിശോധന നടത്തുവാൻ മാനേജ്മെൻ്റ് തയ്യാറാകണമെന്നും യൂണിയൻ വീണ്ടും ആവശ്യപ്പെട്ടു.