ST/SC ജീവനക്കാരുടെ സംവരണം- DO P&T ഉത്തരവ് നടപ്പാക്കണം- ബിഎസ്എൻഎൽഇയു

വിവിധ മൽസര പരീക്ഷകളുടെ നടത്തിപ്പിൽ BSNL മാനേജ്മെന്റ് DO P&T ഉത്തരവുകൾ നടപ്പിലാക്കുന്നില്ല. പരാജയപ്പെട്ട പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികളുടെ ഫലങ്ങൾ മൂല്യനിർണ്ണയ മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി അവലോകനം ചെയ്യണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല. കൂടാതെ BSNL മാനേജ്‌മെന്റ് SC/ST ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള പോസ്റ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ വിജയിക്കുന്ന SC/ST ഉദ്യോഗാർത്ഥികളെ കണക്കാക്കുന്നു. ഇത് DO P&T ഉത്തരവുകളുടെ ലംഘനമാണ്. സിഎംഡി ബിഎസ്എൻഎല്ലുമായി പലതവണ ഇക്കാര്യം…

ഇന്ത്യയുടെ കടം 2028-ഓടെ ജിഡിപിയുടെ 100% കവിഞ്ഞേക്കാം – അന്താരാഷ്ട്ര നാണയ നിധിയുടെ(IMF) മുന്നറിയിപ്പ്

2023 മാർച്ച് അവസാനത്തോടെ കേന്ദ്ര സർക്കാരിന്റെ കടം 155 ലക്ഷം കോടി രൂപയായിരുന്നു. ഈ സാഹചര്യത്തിൽ, 2028 സാമ്പത്തിക വർഷത്തോടെ ഇന്ത്യയുടെ പൊതു കടം അതിന്റെ ജിഡിപിയുടെ 100% കവിയുമെന്ന് IMF പ്രവചിക്കുന്നു. 2024-25 ൽ ഇന്ത്യയുടെ പൊതു കടം ജിഡിപിയുടെ 82.3 ശതമാനമായി ഉയരുമെന്ന് IMF പ്രതീക്ഷിക്കുന്നു. എന്നാൽ, ഐഎംഎഫിന്റെ പ്രവചനം നടക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. അതിനിടെ, 2014ൽ…

ജീവനക്കാരുടെയും പെൻഷൻകാരുടെയും റസിഡൻഷ്യൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ ഓപ്റ്റിക് ഫൈബർ അധിഷ്‌ഠിത ലാൻഡ്‌ലൈൻ കണക്ഷനുകളാക്കി മാറ്റണം – എംപ്ലോയീസ് യൂണിയൻ

ബിഎസ്എൻഎൽ മാനേജ്‌മെന്റ് കോപ്പർ കേബിൾ അധിഷ്‌ഠിത ലാൻഡ്‌ലൈൻ കണക്ഷനുകൾ നിർത്തലാക്കുകയും അവയെ ഫൈബർ അധിഷ്‌ഠിത ലാൻഡ്‌ലൈൻ കണക്ഷനുകളാക്കി മാറ്റുകയും ചെയ്യുന്നു. ബിഎസ്എൻഎൽ ജീവനക്കാർക്കും പെൻഷൻകാർക്കും കോപ്പർ കേബിളിൽ പ്രവർത്തിക്കുന്ന സൗജന്യ റസിഡൻഷ്യൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ നിലവിലുണ്ട്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഈ ലാൻഡ്‌ലൈൻ കണക്ഷനുകൾ നിർത്തലാക്കും എന്നാണ് മനസ്സിലാക്കുന്നത്. ഈ ലാൻഡ്‌ലൈനുകളുടെ സ്ഥാനത്ത് ജീവനക്കാർക്ക് സിം കാർഡുകൾ നൽകാൻ മാനേജ്‌മെന്റ് ആലോചിക്കുന്നു. എംപ്ലോയീസ് യൂണിയൻ…

ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം -AUAB

ന്യൂഡൽഹിയിൽ 19.12.2023 ന് നടന്ന AUAB യോഗം ശമ്പള പരിഷ്കരണം സംബന്ധിച്ച് വിശദമായി ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ സജീവമായി ഇടപെടണമെന്ന് യോഗം തീരുമാനിച്ചിരുന്നു. ഇതിൻ്റെ ആദ്യപടിയായി എയുഎബിയുടെ ഘടക യൂണിയനുകളുടെയും അസോസിയേഷനുകളുടെയും 13 ജനറൽ സെക്രട്ടറിമാർ ഒപ്പിട്ട കത്ത് ടെലികോം സെക്രട്ടറിക്കും ബിഎസ്എൻഎൽ സിഎംഡിക്കും നൽകി. അന്നത്തെ വാർത്താവിനിമയ സഹമന്ത്രിയായിരുന്ന ശ്രീ മനോജ് സിൻഹയും ടെലികോം സെക്രട്ടറിയായിരുന്ന ശ്രീമതി അരുണാ സുന്ദരരാജനും നൽകിയ…

മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ആദായനികുതി പരിധിയിൽ പെടുത്തരുത്

നിലവിൽ ആദായനികുതി കണക്കാക്കുന്നത് മെഡിക്കൽ റീഇംബേഴ്സ്മെന്റ്, മെഡിക്കൽ അലവൻസ് എന്നിവയെ കൂടി വരുമാനമായി കണക്കാക്കിയാണ്. എന്നാൽ യുപി (ഈസ്റ്റ്) സർക്കിളിലെ ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ, ജീവനക്കാരുടെ ചികിത്സയ്‌ക്ക് വേണ്ടിയുള്ള ഏതെങ്കിലും ചെലവ് തൊഴിലുടമ നൽകുന്നുണ്ടെങ്കിൽ അത് ആദായ നികുതി കണക്കാക്കുന്നതിന് പരിഗണിക്കേണ്ടതില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഒരു വിവരാവകാശ ചോദ്യത്തിനുള്ള ഉത്തരമായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യുപി (ഈസ്റ്റ്) ആദായനികുതി പ്രിൻസിപ്പൽ…

AUAB യോഗം ജീവനക്കാരുടെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്തു

എയുഎബി യോഗം 19 – 12- 2023 ന് ന്യൂഡൽഹിയിൽ ചേർന്നു. സഖാക്കൾ നേരിട്ടും ഓൺലൈനായും പങ്കെടുത്ത യോഗമായിരുന്നു. ബിഎസ്എൻഎൽഇയു, എൻഎഫ്ടിഇ , എസ്എൻഇഎ , സേവാ, എഐബിഎസ്എൻഎൽഎ ,ബിഎസ്എൻഎൽ എംഎസ്, എഐടിഇഇഎ , ബിഎസ്എൻഎൽ എടിഎം എന്നിവയുടെ ജനറൽ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. എഫ്എൻടിഒ, എസ്എൻഎടിടിഎ, എഐബിഎസ്എൻഎൽഒഎ, ബിഎസ്എൻഎൽഇസിഎന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ ഓൺലൈനിൽ പങ്കെടുത്തു. എഎൽടിടിസി പ്രശ്നത്തിൽ എയുഎബി നടത്തിയ…

ബിഎസ്എൻഎൽ ട്രാൻസ്ഫർ പോളിസിയുടെ റൂൾ 9-ൽ വരുത്തിയ ഭേദഗതികൾ അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റി

ബിഎസ്എൻഎൽ ട്രാൻസ്ഫർ പോളിസിയിലെ റൂൾ 9 മാനേജ്മെന്റ് ഏകപക്ഷീയമായി ഭേദഗതി ചെയ്തത് ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ചട്ടം 9-ൽ വരുത്തിയ ഭേദഗതികൾ പുനഃപരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദേശീയ കൗൺസിൽ യോഗത്തിൽ കമ്മിറ്റി രൂപീകരണത്തിന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. എന്നാൽ, ഇതേവരെ രൂപീകരിച്ചിട്ടില്ല. ജനറൽ സെക്രട്ടറി പി.അഭിമന്യു PGM(SR) ശ്രീമതി അനിത ജോഗ്രിയുമായി ഈ വിഷയം ചർച്ച…

OA തലത്തിൽ ലോക്കൽ കൗൺസിലുകളുടെ രൂപീകരണം

പ്രാദേശിക കൗൺസിലുകളെ OA തലത്തിലും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് എംപ്ലോയീസ് യൂണിയൻ മാനേജ്മെന്റിൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നു. ചില സർക്കിളുകളിൽ, പ്രാദേശിക കൗൺസിലുകൾ OA തലത്തിലാണ് പ്രവർത്തിക്കുന്നത്, മറ്റ് ചില സർക്കിളുകളിൽ, OA തലത്തിൽ ലോക്കൽ കൗൺസിലുകൾ രൂപീകരിക്കപ്പെട്ടിട്ടില്ല. ജനറൽ സെക്രട്ടറി പി.അഭിമന്യു PGM(SR)ശ്രീമതി അനിത ജോഗ്രിയുമായി ഈ വിഷയം ചർച്ച ചെയ്യുകയും OA തലത്തിൽ കൗൺസിലുകൾ രൂപീകരിക്കുന്നതിന് കോർപ്പറേറ്റ് ഓഫീസ് എല്ലാ സർക്കിളുകൾക്കും…

ഇമ്മ്യൂണിറ്റി സൗകര്യം – വിശദീകരണം നൽകാൻ PGM(SR)-നോട് അഭ്യർത്ഥിക്കുന്നു

നോൺ എക്‌സിക്യുട്ടീവ് ട്രേഡ് യൂണിയനുകൾക്കുള്ള ട്രാൻസ്ഫറിൽ നിന്നുള്ള ഇമ്മ്യൂണിറ്റി സൗകര്യം സംബന്ധിച്ച് വ്യക്തമായ ചില ഉത്തരവുകൾ ഇതിനകം നിലവിലുണ്ട്. എന്നാൽ കോർപ്പറേറ്റ് ഓഫീസ് അടുത്തിടെ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങളിൽ എക്സിക്യൂട്ടീവ് അസോസിയേഷനുകളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ജനറൽ സെക്രട്ടറി പി. അഭിമന്യൂ PGM(SR) ശ്രീമതി അനിതാ ജോഗിയുമായി ഈ വിഷയം ചർച്ച ചെയ്യുകയും ആശയക്കുഴപ്പം നീക്കാൻ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ആവശ്യമായ…

© BSNL EU Kerala