ആധാർ – പാൻകാർഡ് ബന്ധിപ്പിക്കാത്ത ജീവനക്കാരുടെ മൊത്ത ശമ്പളത്തിൽ നിന്നും 20% നികുതി അന്യായമായി ഈടാക്കുന്ന നടപടിക്കെതിരെ എംപ്ലോയീസ് യൂണിയൻ 21-06-2024-ന് ഡയറക്ടർ ഫൈനാൻസിന് കത്ത് നൽകുകയുണ്ടായി. കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് നടപ്പായാൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഈടാക്കപ്പെടും. ഇത് ജീവനക്കാർക്ക് വലിയ നഷ്ടമുണ്ടാക്കും. ഇക്കാര്യം വീണ്ടും PGM (കോർപ്പറേറ്റ് അക്കൗണ്ട്സ്)മായി ചർച്ച ചെയ്തിട്ടുണ്ട്. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാ ജീവനക്കാരുടെയും പേരുകൾ ഉടൻ ശേഖരിച്ച് ലിങ്ക് ചെയ്യാൻ ആവശ്യമായ സഹായം സഖാക്കൾ ചെയ്യണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇൻകം ടാക്സ് റിട്ടൺ സമർപ്പിക്കാനുള്ള സമയം ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.