ഡിഒടി റിക്രൂട്ട് ചെയ്ത് പരിശീലനത്തിന് അയക്കുകയും ബി.എസ്.എൻ.എൽ നിയമിക്കുകയും ചെയ്ത ജീവനക്കാരെ സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം – ബിഎസ്എൻഎൽഇയു

ബി‌എസ്‌എൻ‌എൽ രൂപീകരിക്കുന്നതിന് മുമ്പ് ഡിഒടി ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയും പരിശീലനത്തിനായി അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരുടെ പരിശീലനം പൂർത്തിയാകുന്നതിന് മുമ്പ് ബി എസ് എൻ എൽ രൂപീകരിക്കുകയും ഇത്തരം ജീവനക്കാരെ BSNL റിക്രൂട്ടുകളായി കണക്കാക്കുകയും ചെയ്തു. അവർക്ക് രാഷ്ട്രപതിയുടെ ഉത്തരവുകൾ (Presidential order) പുറപ്പെടുവിച്ചിട്ടില്ല, കൂടാതെ GPF-ൻ്റെ പരിധിയിൽ അവരെ ഉൾപ്പെടുത്തിയിട്ടില്ല.ബിഎസ്എൻഎൽഇയു ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സിഎംഡി ബിഎസ്എൻഎല്ലിനും ടെലികോം സെക്രട്ടറിക്കും…

മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ദിനാചരണം

മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ ദിനാചരണം തിരുവനന്തപുരം പി.ജി.എം.റ്റി ഓഫീസിനു മുന്നിൽ AIBDPA അസി.സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. BSNLEU ജില്ലാ സെക്രട്ടറി ആർ.എസ്. ബിന്നി, സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സംസ്ഥാന മഹിളാ കമ്മിറ്റി അംഗം എസ്.സതികുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മഹിളാ കമ്മറ്റി കൺവീനർ പി.എൽ.നാഗേന്ദു സ്വാഗതം…

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക – മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക – BSNLEU, BSNLWWCC നേതൃത്വത്തിൽ 27.07.2023-ന് നടന്ന പ്രതിഷേധ പ്രകടനം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക – മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക – BSNLEU, BSNLWWCC നേതൃത്വത്തിൽ 27.07.2023-ന് നടന്ന പ്രതിഷേധ പ്രകടനം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക – മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക – 27.07.2023-ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുക – BSNLEU, BSNLWWCC

മണിപ്പൂർ സംസ്ഥാനം രണ്ട് മാസത്തിലേറെയായി സംഘർഷ ഭൂമിയാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കെതിരെ അഭൂതപൂർവമായ അക്രമങ്ങളും അതിക്രമങ്ങളും നടക്കുകയാണ്. എന്നാൽ അക്രമം തടയാൻ കേന്ദ്രസർക്കാർ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണഘടനയുടെയും മനുഷ്യാവകാശങ്ങളുടെയും ഏറ്റവും വലിയ ലംഘനമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് സുപ്രീം കോടതി പ്രസ്താവിച്ചത് വളരെ ശ്രദ്ധേയമാണ്. കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെങ്കിൽ മണിപ്പൂരിലെ അക്രമങ്ങൾ നിയന്ത്രിക്കാൻ നടപടിയെടുക്കാൻ നിർബന്ധിതരാകുമെന്നും സുപ്രീം കോടതി സർക്കാരിനോട്…

കരാർ തൊഴിലാളികളുടെ പ്രക്ഷോഭം

കരാർ തൊഴിലാളികളെ വ്യാപകമായി പിരിച്ചു വിടുന്നത് അവസാനിപ്പിക്കുക, മിനിമം വേതനം ഉറപ്പു വരുത്തുക, ഇപിഎഫ്, ഇഎസ്ഐ ഉൾപ്പെടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക, ടിഎസ്എം ജീവനക്കാർക്ക് പ്രസിഡൻസ്യൽ ഉത്തരവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് BSNL കാഷ്വൽ & കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ്റെ ആഹ്വാനപ്രകാരം 20-7-2023 ന് പ്രതിഷേധ ദിനം ആചരിച്ചു. കോഴിക്കോട്: GMT ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ജനറൽ മാനേജർക്ക് മെമ്മോറാണ്ടം…

കരാർ തൊഴിലാളി സംഘടനയെ ശക്തിപ്പെടുത്തുക

കരാർ തൊഴിലാളി സംഘടനയുടെ പുനരുജ്ജീവനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയുൾപ്പെടെയുള്ള സതേൺ സർക്കിളുകളിലെ പ്രവർത്തകരുടെ ഒരു യോഗം BSNLEU അഖിലേന്ത്യാ യൂണിയൻ സംഘടിപ്പിച്ചു. കേരള, തമിഴ്‌നാട്, ചെന്നൈ ടെലിഫോൺസ്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സർക്കിളുകളിലെ സർക്കിൾ സെക്രട്ടറിമാർ, സർക്കിൾ പ്രസിഡന്റുമാർ, ബിഎസ്എൻഎൽഇയു കേന്ദ്ര ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷന്റെ ഓരോ…

ബിഎസ്എൻഎൽ ജീവനക്കാരുടെ ഡൽഹി ധർണ

ബിഎസ്എൻഎൽ 4ജി, 5ജി സേവനം ആരംഭിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, പുതിയ പ്രമോഷൻ നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ സംഘടനകളുടെ സംയുക്ത ഫോറം ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ ധർണയിൽ പങ്കെടുത്തു. ജോയിന്റ് ഫോറം ചെയർമാൻ ചന്ദേശ്വർ സിങ് അധ്യക്ഷനായി. ജോയിന്റ് ഫോറം കൺവീനർ പി.അഭിമന്യു എല്ലാവരേയും സ്വാഗതം ചെയ്യുകയും…

സർക്കിൾ മഹിളാ കമ്മറ്റി യോഗം – തൃശൂർ – 27-06-2023

സർക്കിൾ മഹിളാ കമ്മറ്റി യോഗം 27-06-2023 ന് തൃശൂർ പി & ടി സൊസൈറ്റി ഹാളിൽ ചേർന്നു. 24 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. എറണാകുളം, മലപ്പുറം, സിജിഎംടി ജില്ലകളിൽ നിന്നും പങ്കാളിത്തം ഉണ്ടായില്ല. യോഗം WWCC അഖിലേന്ത്യാ കൺവീനർ സ.കെ.എൻ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. സർക്കിൾ വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കിൾ മഹിളാ സബ് കമ്മറ്റി കൺവീനർ ബീനാ ജോൺ…

കൊല്ലം ജില്ലാ സമ്മേളനം

കേന്ദ്ര മേഖലയിൽ പൊതുമേഖലക്ക് അവഗണനയും കോർപറേറ്റുകൾക്ക് പരിഗണനയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ 4G/5G നൽകാതെയും വികസന പ്രവർത്തനങ്ങൾ മുരടിപ്പിച്ചും സ്ഥാപനത്തെ പിറകോട്ടടിപ്പിക്കുന്ന നയസമീപനങ്ങളാണ് കേന്ദ്രസർക്കാർ പിൻതുടരുന്നത് എന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ പതിനൊന്നാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പ്രസ്ഥാവിച്ചു. ജില്ലാ പ്രസിഡന്റ്‌ ആർ മഹേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അഭിലാഷ്…

കോഴിക്കോട് ജില്ലാ സമ്മേളനം

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. അദാനി-അംബാനിമാർക്കായി സാമ്പത്തിക മേഖലയാകെ അടിയറ വെയ്ക്കുന്ന മോഡി സർക്കാറിൻ്റെ നയത്തിൻ്റെ ഭാഗമാണ് ബിഎസ്എൻഎല്ലിനോട് കാട്ടുന്ന അവഗണന. കോർപ്പറേറ്റുകൾ വളരുകയും ബഹു ഭൂരിഭാഗം ജനങ്ങൾ ദരിദ്രരാവുകയും ചെയ്യുന്നു എന്നതാണ് ഇതിൻ്റെ ഫലം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗിരീഷ് വിശദീകരിച്ചു. ബിഎസ്എൻഎൽഇയു സ്ഥാപക ജനറൽ സെക്രട്ടറി വി.എ.എൻ.നമ്പൂതിരി, അഖിലേന്ത്യാ…

© BSNL EU Kerala