മെയ് ദിനം ആചരിച്ചു
പതാക ഉയർത്തിയും റാലികളും യോഗങ്ങളും സംഘടിപ്പിച്ചും മെയ് ദിനം സമുചിതമായി ആചരിച്ചു.
മെയ് ദിനാശംസകൾ! ഓൺലൈൻ മീറ്റിംഗ് വിജയിപ്പിക്കുക
Zoom platform ൽ നടക്കുന്ന ഈ പരിപാടിയിൽ സംസ്ഥാന കമ്മറ്റി അംഗങ്ങൾ, ജില്ലാ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പ്രസിഡണ്ട് എന്നിവരെ പങ്കെടുപ്പിക്കണം. ജില്ലാ യൂണിയനുകൾ അതിനു വേണ്ട പ്രചരണം നടത്തണം.
സഖാവ്.എ. ബാബുരാധാകൃഷ്ണൻ സർവീസിൽ നിന്ന് വിരമിക്കുന്നു
അടുത്തകാലം വരെ തമിഴ്‌നാട് സർക്കിൾ സെക്രട്ടറിയായിരുന്ന ബാബു രാധാകൃഷ്ണൻ 30.04.2022 ന് സർവീസിൽ നിന്ന് വിരമിക്കുന്നു. 1987 ൽ കൂനൂരിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1998 ൽ നീലഗിരി ജില്ലയുടെ ജില്ലാ സെക്രട്ടറിയായി. സർവ്വീസ് കാലയളവിൽ നടന്ന എല്ലാ സമരങ്ങളിലും സഖാവ് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. കരാർ തൊഴിലാളികൾ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് 2005 ൽ തമിഴ്‌നാട്…
ശമ്പള പരിഷ്കരണം നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ AUAB തീരുമാനിച്ചു
26.04.2022 ന് ന്യൂഡൽഹിയിൽ ചേർന്ന AUAB യോഗം ശമ്പള പരിഷ്കരണം നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. പ്രകടനങ്ങൾ, ട്വിറ്റർ പ്രചാരണം, എംപിമാർക്ക് മെമ്മോറാണ്ടം സമർപ്പിക്കൽ, സഞ്ചാർ ഭവനിലേക്ക് മാർച്ച് എന്നിവ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഈ പരിപാടികളുടെ തീയതികൾ 04.05.2022 ന് ഓൺലൈനിൽ ചേരുന്ന AUAB യോഗത്തിൽ തീരുമാനിക്കും.
2021 ൽ നൽകിയ SDE പ്രമോഷനുകൾ വഴി ഒഴിവുവന്ന 1,072 JTO തസ്തികകൾ കൂടി കണക്കാക്കി JTO LICE നടത്തുക – BSNL എംപ്ലോയീസ് യൂണിയൻ
07.08.2022 ന് നടക്കാനിരിക്കുന്ന JTO LICE പരീക്ഷയുടെ പ്രശ്നത്തെക്കുറിച്ച് BSNLEU ഇന്ന് വീണ്ടും CMD ക്ക് കത്തയച്ചു. ഇന്നലെ CMD യുമായി നടത്തിയ ചർച്ചയുടെ തുടർച്ചയാണിത്. SDE സ്ഥാനക്കയറ്റത്തിൻ്റെ ഫലമായി 2021 ൽ ഒഴിവുള്ള 1,072 JTO തസ്തികകൾ കൂടി കണക്കിലെടുത്ത് പരീക്ഷ നടത്താൻ ഉടൻ നടപടിയെടുക്കണമെന്ന് ബിഎസ്എൻഎൽഇയു ആവശ്യപ്പെട്ടു.
ചൈൽഡ് കെയർ ലീവ് പുരുഷൻമാർക്കും (single male parents) ബാധകം
കല്യാണം കഴിക്കാത്ത, ഭാര്യമരണപ്പെട്ട ശേഷം പുനർവിവാഹം ചെയ്യാത്ത, വിവാഹബന്ധം വേർപെടുത്തിയവർ ഉൾപ്പെടെ കുട്ടികളുള്ള പുരുഷ ജീവനക്കാർക്കും ചൈൽഡ് കെയർ ലീവ് ബാധകമാക്കികൊണ്ട് DOPT 2019 ഓഗസ്റ്റ് 19 ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് BSNL ൽ നടപ്പാക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. BSNL എംപ്ലോയീസ് യൂണിയൻ നടത്തിയ നിരന്തര സമ്മർദ്ദത്തിൻ്റെ ഫലമായാണ് DOPT ഇപ്പോൾ ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചത്. അതോടെപ്പം തന്നെ…
പ്രതിഷേധ പ്രകടനം നടത്തി
ഒഴിവുകൾ വെട്ടിക്കുറച്ച് നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പ്രമോഷൻ സാദ്ധ്യതകൾ വലിയ തോതിൽ ഇല്ലാതാക്കിയ മാനേജ്മെന്റ് നടപടിക്കെതിരെ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
26.04.2022 ന് നടക്കുന്ന പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക
07.08.2022 ന് JTO LICE നടത്തുന്നതിനുള്ള കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് അനുസരിച്ച് 11 സർക്കിളുകളിൽ ഒഴിവുകളില്ല. 9 സർക്കിളുകളിൽ വളരെ കുറച്ച് ഒഴിവുകൾ മാത്രമേയുള്ളൂ. വരാനിരിക്കുന്ന JAO LICE, JE LICE, TT LICE എന്നിവയിലും ഇതുതന്നെ സംഭവിക്കാൻ പോകുന്നു. ഇത് നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോട് ചെയ്യുന്ന വളരെ വലിയ അനീതിയാണ്. ഇതിന് കാരണം, BSNL മാനേജ്മെൻ്റ് പുനഃസംഘടിപ്പിക്കലിൻ്റെ പേരിൽ വൻതോതിൽ തസ്തികകൾ…
CGMT യുമായി കൂടിക്കാഴ്ച
21.04.2022 ന് സർക്കിൾ സെക്രട്ടറി CGMT യുമായി കൂടിക്കാഴ്ച നടത്തി. താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. 4ജി സേവനം ആരംഭിക്കുന്നതു സംബന്ധിച്ച് സംസാരിച്ചു. 4 ജില്ലകളിലായി 800 ഓളം BTS കളിൽ 4ജി ആരംഭിക്കാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചു. CAF Penalty വിഷയം ചർച്ച ചെയ്തു. Address Proof / KYC എന്നിവയിൽ ഉണ്ടാവുന്ന പോരായ്മകൾക്ക് മാത്രമേ പിഴ ഈടാക്കുകയുള്ളൂ…
IDA കുടിശിക – DOT നിലപാട് വിചിത്രം – നിയമനടപടിയുമായി BSNL എംപ്ലോയീസ് യൂണിയൻ മുന്നോട്ട്
BSNL നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA മരവിപ്പിച്ച നടപടിക്കെതിരെ BSNL എംപ്ലോയീസ് യൂണിയൻ ബഹു. കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് കോടതി IDA മരവിപ്പിച്ച നടപടി ശരിയല്ലായെന്ന് ഇടക്കാല ഉത്തരവും പുറപ്പെടുവിക്കുകയുണ്ടായി. അതിൻ്റെ അടിസ്ഥാനത്തിൽ 27.10.2021 ന് മരവിപ്പിച്ച IDA പുനഃസ്ഥാപിച്ച് കുടിശിക ഉൾപ്പടെ നൽകുവാൻ ഉത്തരവായി. എന്നാൽ മരവിപ്പിച്ച IDA പുനഃസ്ഥാപിച്ചുനൽകാൻ പാടില്ലായെന്ന് DOT ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ നിയമനടപടിയുമായി…
Categories
Recent Posts
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
