ശമ്പള പരിഷ്കരണം നേടിയെടുക്കാൻ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ AUAB തീരുമാനിച്ചു
News
AUAB യോഗം 27.04.2022 ന് ന്യൂഡൽഹിയിൽ ചേർന്നു. തുടർന്ന് 04.05.2022, 11.05.2022 തീയതികളിൽ രണ്ട് ഓൺലൈൻ യോഗങ്ങൾ കൂടി ചേർന്നു. ഈ യോഗങ്ങളിലെല്ലാം, ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നിഷേധിക്കുന്ന സർക്കാർ നടപടി അതീവ ഗൗരവത്തോടെ ചർച്ച ചെയ്തു. ഒടുവിൽ ശമ്പള പരിഷ്‌ക്കരണം നേടിയെടുക്കുന്നതിന് വേണ്ടി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ AUAB ഏകകണ്ഠമായി തീരുമാനിച്ചു. പ്രകടനങ്ങൾ സംഘടിപ്പിക്കാനും, ട്വിറ്റർ കാമ്പയിൻ നടത്താനും, എംപിമാർക്കും മന്ത്രിമാർക്കും മെമ്മോറാണ്ടം സമർപ്പിക്കാനും, സഞ്ചാർ ഭവനിലേക്ക് വമ്പിച്ച മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഈ പരിപാടികളുടെ തീയതികൾ ഉടൻ പ്രഖ്യാപിക്കും. എല്ലാ സർക്കിളുകളും ജില്ലാ യൂണിയനുകളും AUAB യുടെ ആഹ്വാനം വിജയകരമായി നടപ്പിലാക്കുന്നതിന് ഗൗരവമായ തയ്യാറെടുപ്പുകൾ നടത്താൻ അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
