ഒക്ടോബർ 1 ന് കരിദിനവും ഏകദിന നിരാഹാര സത്യാഗ്രഹവും
BSNL 4G ടെൻഡർ റദ്ദുചെയ്‌ത, BSNL വളർച്ചക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 1 ന് കരിദിനവും ഏകദിന നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കുന്നു.
ലോക്ക്ഡൗണൊന്നും അംബാനിക്ക് പ്രശ്നമല്ല: ഓരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപ
രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതലുള്ള ദിവസങ്ങളില്‍ ഓരോമണിക്കൂറിലും ശരാശരി സമ്പാദിച്ചത് 90 കോടി രൂപ. തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്. ഇതോടെ മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയര്‍ന്നു. വെല്‍ത്ത് ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യമുളളത്. ലോക്ക്ഡൗണ്‍ കാലയളവില്‍ മറ്റുകമ്പനകള്‍…
BSNL നോൺ എക്സിക്യുട്ടീവ് ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ നിരക്കിൽ FTTH കണക്ഷൻ അനുവദിക്കണം
BSNL നോൺ എക്സിക്യുട്ടീവ് ജീവനക്കാര്‍ക്കും പെൻഷൻകാർക്കും സൗജന്യ നിരക്കിൽ ബ്രോഡ്ബാൻഡ് കണക്ഷൻ അനുവദിച്ച് നൽകി വരുന്നു. എന്നാൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ല. എല്ലാ ജീവനക്കാര്‍ക്കും പെൻഷൻകാർക്കും 50% സൗജന്യ നിരക്കിൽ FTTH കണക്ഷൻ നൽകണമെന്ന് അഖിലേന്ത്യാ യൂണിയന്‍ CMD യോട് ആവശ്യപ്പെട്ടു.
പണിമുടക്കുന്ന BPCL തൊഴിലാളികൾക്ക് ഐക്യദാർഢ്യം
പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പണിമുടക്കുന്ന BPCL തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് BSNLEU സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി
IDA
ദിവസവും IDA യും വെട്ടിക്കുറച്ച നിലപാട് പുനഃപരിശോധിക്കണം
ആഗസ്റ്റ് മാസത്തെ ശമ്പളവും വേതനവും
BSNL ജീവനക്കാർക്കും തൊഴിലാളികൾക്കും ആഗസ്റ്റ് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് K. K . രാഗേഷ് MP യും A M ആരിഫ് MP യും ടെലികോം മന്ത്രിക്കും, BSNLEU ജനറൽ സെക്രട്ടറി സ: P. അഭിമന്യു BSNL CMD യ്കും കത്ത് നൽകി.
കെ.ജി.ബോസ് നൂറാം ജന്മദിനാഘോഷം പഠനോപകരണ വിതരണവും
തിരുവനന്തപുരത്ത് ഐ.ബി. സതീഷ് MLA യും കോഴിക്കോട്ട് BSNLEU സ്ഥാപക ജനറൽ സെക്രട്ടറി V A N നമ്പൂതിരിയും കെ.ജി.ബോസ് നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
IDA
2020 ജൂലൈ 1 മുതലുള്ള IDA നിരക്കിൽ 0.8% കുറവ്. ജൂലൈ 1 മുതൽ ലഭിക്കുന്ന IDA 159.9% (160.7 – 0.8)
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
