നാഷണൽ കൗൺസിലിലേക്ക് യൂണിയൻ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്ന കാര്യത്തിൽ മാനേജ്മെൻ്റ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ച് BSNLEU ൻ്റെ 8 അംഗങ്ങളും നാഷണൽ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു.

നാഷണൽ കൗൺസിൽ രൂപീകരിച്ച നാൾ മുതൽ കൗൺസിലിലേക്ക് യൂണിയൻ അംഗങ്ങൾ അല്ലാത്തവരെ നോമിനേറ്റ് ചെയ്യുവാൻ അനുവദിച്ചിരുന്നു. എന്നാൽ അംഗീകൃത യൂണിയൻ അംഗങ്ങളെ മാത്രമേ കൗൺസിലിലേക്ക് നിർദ്ദേശിക്കാൻ പാടുള്ളൂ എന്ന് മാനേജ്മെൻ്റ് അടുത്ത കാലത്ത് തീരുമാനിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ BSNLMS ൻ്റെ അഖിലേന്ത്യാ സെക്രട്ടറി ശ്രീ.സുരേഷ് കുമാറിൻ്റെ നാമനിർദ്ദേശം മാനേജ്മെൻ്റ് തള്ളിക്കളഞ്ഞു. എന്നാൽ യൂണിയനിൽ അംഗമല്ലാത്ത ഒരാളെ NFTE നിർദ്ദേശിച്ചപ്പോൾ മാനേജ്മെൻ്റ് അത് അംഗീകരിക്കുകയും അയാളെ കൗൺസിലിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ യൂണിയനിൽ അംഗമല്ലാത്തവരെ ഉൾപ്പെടുത്തുവാൻ BSNLEU നെയും അനുവദിക്കണമെന്ന് ജനറൽ സെക്രട്ടറി മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു. അത് അനുവദിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. മാനേജ്മെൻ്റിൻ്റെ ഏകപക്ഷീയമായ ഈ നിലപാടിൽ പ്രതിഷേധിച്ചാണ് 7.10.2020 ലെ നാഷണൽ കൗൺസിൽ യോഗം ബഹിഷ്‌ക്കരിക്കാൻ യൂണിയൻ തീരുമാനിച്ചത്. അതിൻ്റെ ഫലമായി നാഷണൽ കൗൺസിൽ യോഗം മാറ്റിവച്ചു.