സ.കെ.വി പ്രേംകുമാർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു
41 വർഷത്തെ സേവനത്തിനു ശേഷം സെപ്റ്റംബർ 30 ന് ബിഎസ്എൻഎൽ സർവ്വീസിൽ നിന്നും സ.കെ.വി.പ്രേംകുമാർ വിരമിക്കുകയാണ്. വിരമിക്കുമ്പോൾ തൄപ്പൂണിത്തുറ ടെലിഫോൺ എക്സ്ചേഞ്ചിലെ എംഎൽഎൽഎൻ സെക്ഷനിൽ ജൂനിയർ ഏൻജിൻയറാണ്. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റായ സഖാവ് നിരവധി പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പി&ടി ഇൻഡസ്ട്രിയൽ വർക്കേഴ്സ് യൂണിയൻ കേരള സർക്കിൾ ടെലികോം സ്റ്റോർ ഡിപ്പോ ബ്രാഞ്ച് സെക്രട്ടറി, ലൈൻ സ്റ്റാഫ് & ക്ളാസ് ഫോർ യൂണിയൻ പനമ്പിള്ളി നഗർ ബ്രാഞ്ച് സെക്രട്ടറി, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പനമ്പിള്ളി നഗർ ബ്രാഞ്ച് സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ലോക്കൽ കൗൺസിൽ സെക്രട്ടറി, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, എറണാകുളം ജില്ലാ പോസ്റ്റൽ ടെലികോം ബിഎസ്എൻഎൽ കോ-ഓപ്പറേറ്റിവ് സെസൈറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റും എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റുമാണ്.
വിരമിക്കുന്ന സ.കെ.വി.പ്രേംകുമാറിന് സർക്കിൾ യൂണിയൻ്റെ അഭിവാദ്യങ്ങൾ.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു