സംസ്ഥാന സമ്മേളനത്തിന് മാർച്ച് 15 ന് കൊല്ലത്ത് തിരശീല ഉയരും
BSNL എംപ്ലോയീസ് യൂണിയൻ്റെ പത്താമത് സംസ്ഥാന സമ്മേളനം മാർച്ച് 15,16 തീയതികളിൽ കൊല്ലത്ത് ആരംഭിക്കുന്നു. സമ്മേളനം CITU ദേശീയ സെക്രട്ടറി സ.കെ.ചന്ദ്രൻ പിള്ള Ex.MP ഉദ്ഘാടനം ചെയ്യും. BSNL കേരളാ ചീഫ് ജനറൽ മാനേജർ ശ്രീ.സി.വി.വിനോദ് മുഖ്യ അതിഥിയായിരിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം മാർച്ച് 16 ന് സമാപിക്കും..
മാര്ച്ച് – 10 – കരിദിനം
ബാഡ്ജ് ധാരണം, പ്രകടനം, മെമ്മോറാണ്ടം സമര്പ്പണം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം സമുചിതമായി ആചരിച്ചു
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം സമുചിതമായി ആചരിക്കുക
LIC IPO ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് BSNL ജീവനക്കാരുടെ ഐക്യദാർഢ്യം
LIC IPO ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് BSNL ജീവനക്കാരുടെ ഐക്യദാർഢ്യം
യൂണിയൻ ഭരണഘടനയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ കമ്മിറ്റി രൂപീകരിച്ചു.
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം 2022 ഏപ്രിൽ 02 മുതൽ 04 വരെ ഗുവാഹത്തിയിൽ നടക്കുക്കുകയാണ്.യൂണിയൻ്റെ ഭരണഘടനയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം നൽകുവാൻ ഇന്ന് ചേർന്ന അഖിലേന്ത്യ സെൻ്റർ യോഗം തീരുമാനിച്ചു. സ.ചെല്ലപ്പ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, സ.സി.സന്തോഷ് കുമാർ, സർക്കിൾ സെക്രട്ടറി കേരള, സ.സിസിർ കുമാർ റോയ്, ഓർഗനൈസിംഗ് സെക്രട്ടറി (സിഎച്ച്ക്യു) എന്നിവരാണ് ഈ കമ്മിറ്റിയിലെ…
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം – 25.03.2022 ന് പതാക ദിനം
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം 2022 ഏപ്രിൽ 02 ന് ഗുവാഹത്തിയിൽ ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 25.03.2022 ന് എല്ലാ ഓഫീസ് /എക്സ്ചേഞ്ചുകൾക്ക് മുൻപിലും BSNL എംപ്ലോയീസ് യൂണിയൻ പതാക ഉയർത്താൻ അഖിലേന്ത്യാ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നു. കൂടാതെ അന്നേദിവസം ഗേറ്റ് മീറ്റിംഗുകൾ സംഘടിപ്പിക്കുകയും പൊതുപണിമുടക്കിൻ്റെ പ്രധാന്യം ജീവനക്കാരോട് വിശദീകരിക്കുകയും വേണം. ഗേറ്റ് യോഗങ്ങളിലേക്ക് മറ്റ് സഹോദര സംഘടനാ നേതാക്കളെയും…
മാർച്ച് 8 മുതൽ ഒരാഴ്ച ജീവനക്കാരെ നേരിൽക്കണ്ട് പണിമുടക്ക് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം
2022 മാർച്ച് 28,29 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന “ജീവനക്കാരെ നേരിൽ കാണുക” എന്ന പരിപാടി സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യാ സെൻ്റർ തീരുമാനിച്ചിട്ടുണ്ട് . ഈ പരിപാടിയിലൂടെ പണിമുടക്കിൽ ഉന്നയിച്ചിട്ടുള്ള പൊതു ആവശ്യങ്ങളും BSNL മേഖലയുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള വിഷയങ്ങളും വിശദീകരിക്കണം. ഓരോ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഉറപ്പു വരുത്തണം.
AUAB യുടെ നേതൃത്വത്തിലുള്ളു 08.03.2022 ൻ്റെ ട്വിറ്റർ കാമ്പയിൻ – പ്രരാംഭ പ്രവർത്തങ്ങൾ ആരംഭിക്കുക
AUAB യുടെ ആഹ്വാനപ്രകാരം, ALTTC ഏറ്റെടുക്കാനുള്ള DoT യുടെ ഏകപക്ഷീയമായ ഉത്തരവിനെതിരെ 3.3.2022 ന് എല്ലാ ജില്ലകളിലും നല്ലരീതിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം നൽകിയ സംസ്ഥാന ഭാരവാഹികളെയും ജില്ലാ /ബ്രാഞ്ച് സെക്രട്ടറിമാരെയും അഭിനന്ദിക്കുന്നു. 24.03.2022 ലെ AUAB യോഗ തീരുമാനമനുസരിച്ച്, BSNL ൻ്റെ സ്ഥലങ്ങളും കെട്ടിടങ്ങളും ഏകപക്ഷീയമായി DoT ഏറ്റെടുക്കുന്നതിനെതിരെ 08.03.2022 ന് ട്വിറ്റർ കാമ്പയിൻ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരുന്നു. ട്വിറ്റർ കാമ്പയിൻ…
ശമ്പളപരിഷ്ക്കരണ കമ്മറ്റിയുടെ അടുത്ത യോഗം 10.03.2022 ന്
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണ കമ്മറ്റിയുടെ യോഗം 02.02.2022 ന് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് മാറ്റിവെക്കുകയും 04.03.2022 ലേക്ക് വീണ്ടും ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ ആ യോഗവും മാറ്റി. ഇപ്പോൾ ഈ കമ്മറ്റിയുടെ അടുത്ത യോഗം 10.03.2022 ന് ചേരുമെന്ന് മാനേജ്മെൻ്റ് അറിയിച്ചിട്ടുണ്ട്.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
