കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് BSNL ചീഫ് ജനറൽ മാനേജർ ശ്രീ. C.V.വിനോദ് നിവേദനം നൽകി
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് CGM നിവേദനം നൽകി. കേരളാ സർക്കാരിൻ്റെ അഭിമാന പ്രോജക്ട് ആയ KFON പദ്ധതിയിൽ കേരള സർക്കാരുമായി സഹകരിക്കാൻ BSNL തയ്യാറാണെന്ന് വീണ്ടും അറിയിച്ചു. KFON പ്രോജക്ടിൽ BSNLൻ്റെ നെറ്റ്‌വർക്ക് കഴിവുകളും വൈദഗ്ധ്യവും പരസ്പര പ്രയോജനകരമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് നിവേദനത്തിലൂടെ നൽകിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ നിർദ്ദേശത്തോട് വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചത് കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഡിജിറ്റൽ കണക്റ്റിവിറ്റി നൽകുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും കേരള സർക്കാരുമായി സഹകരിക്കുവാൻ തയ്യാറാണെന്നും ഉറപ്പ് നൽകി. കേരളത്തിൽ 4ജി സേവനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പ്രധാനമന്ത്രി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ ടെലികോം മന്ത്രാലയം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം നഗരങ്ങളിൽ 4ജി സേവനം ആരംഭിക്കാൻ നടപടി സ്വീകരിക്കുന്നതായും CGM മുഖ്യമന്ത്രിയെ അറിയിച്ചു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു