സർക്കിൾ പ്രവർത്തക സമിതി യോഗം
സർക്കിൾ പ്രവർത്തക സമിതി യോഗം ഫെബ്രുവരി 12 ന് (ശനിയാഴ്ച) ഉച്ചക്ക് 2.30 ന് ഓൺലൈനിലൂടെ ചേരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും കൃത്യമായി യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജീവനക്കാരെ അണിനിരത്തി 08.02.2022-ന് ഓഫീസുകൾക്ക് മുൻപിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുക
2022 മാർച്ച് 28,29 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ ഉന്നയിച്ചിരിക്കുന്ന പൊതു ഡിമാന്റുകളും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുന്നോട്ടുവച്ച ഡിമാന്റുകളും വിശദീകരിക്കുന്നതിന് മുഴുവൻ ജീവനക്കാരെയും അണിനിരത്തി ഓഫീസുകൾക്ക് മുൻപിൽ 08.02.2022 ന് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ അഖിലേന്ത്യ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നു. എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ദേശീയ പാത വികസനം – മന്ത്രിക്ക് നിവേദനം നൽകി
ദേശീയ പാതാ (എൻഎച്ച് 66) വികസന പ്രവർത്തനങ്ങൾക്കിടെ ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കണമെന്നും ഉചിതമായ സ്ഥലത്തേയ്ക് മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും ആവശ്വപ്പെട്ടുകൊണ്ട് എയുഎബി നേതാക്കൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസിനെ കണ്ട് നിവേദനം നൽകി. വിഷയം ഗൗരവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
IDA വർദ്ധനവ് 4.8%
2022 ജനുവരി മുതൽ BSNL ജീവനക്കാരുടെയും പെൻഷൻകാരുടെയും IDA 4.8% വർധിപ്പിച്ച് BSNL ഉത്തരവായി. ജനുവരി മുതൽ ലഭിക്കുന്ന IDA 184.1%. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന IDA 179.3%.
ശമ്പള റിക്കവറി ഒഴിവാക്കാനുള്ള നീക്കം പിൻവലിക്കുക
2022 ഫെബ്രുവരി മാസം മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് LIC/PLI ഉൾപ്പെടെയുള്ള പ്രീമിയം/ലോൺ തുകകൾ റിക്കവറി ചെയ്ത് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നൽകില്ലായെന്ന കോർപ്പറേറ്റ് ഓഫീസ് ഉത്തരവിനെതിരെ സർക്കിൾ യൂണിയൻ നൽകിയ കത്തിനെ അടിസ്ഥാനമാക്കി സർക്കിൾ അഡ്മിനിസ്ട്രേഷൻ കോർപ്പറേറ്റ് ഓഫീസിന് നൽകിയ കത്ത്.
സ്കോളര്‍ഷിപ്പ് അപേക്ഷ
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാനുള്ള പ്രയാസം കണക്കിലെടുത്ത് 2021-22 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടണമെന്ന യൂണിയന്‍ ആവശ്യം അംഗീകരിച്ചു ഉത്തരവായി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി 2022 ഫെബ്രുവരി 28 ലേയ്ക്ക് നീട്ടിയിട്ടുണ്ട്.
അഖിലേന്ത്യ/സംസ്ഥാന സമ്മേളനങ്ങള്‍ മാറ്റിവച്ചു
കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 2022 ജനുവരി 21,22 തീയതികളില്‍ കൊല്ലത്ത് വച്ച് ചേരാനിരുന്ന ബിഎസ്എന്‍എല്‍ പ്ലോയീസ് യൂണിയന്‍റെ പത്താമത് സംസ്ഥാന സമ്മേളനവും മാര്‍ച്ച് 7 മുതല്‍ 9 വരെ ഗോഹട്ടിയില്‍ വച്ച് നടത്താനിരുന്ന അഖിലേന്ത്യാ സമ്മേളനവും മാറ്റിവയ്ക്കുവാന്‍ തീരുമാനിച്ചു. സാഹചര്യം അനുകൂലമാകുന്ന മുറക്ക് സമ്മേളനങ്ങള്‍ ചേരുന്നതാണ്.
ക്രിസ്തുമസ് പുതുവത്സരാശംസകൾ
ക്രിസ്തുമസ് പുതുവത്സരാശംസകൾ
കനറാ ബാങ്കുമായും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായുമുള്ള ധാരണാപത്രം പുതുക്കാൻ ഉടൻ നടപടി സ്വീകരിക്കുക.
കാനറ ബാങ്കുമായും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി BSNL ഒപ്പുവച്ച ധാരണാപത്രങ്ങൾ കാലഹരണപ്പെട്ടതാണ്. ധാരണാപാത്രം യഥാസമയം പുതുക്കാത്തതിൻ്റെ ഫലമായി ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. ഡയറക്ടർ (HR), Sr.GM (CBB) എന്നിവരുമായി തുടർച്ചയായി ഈ വിഷയം കൈകാര്യം ചെയ്തുവരികയാണ്. എന്നാൽ ഇതുവരെ ധാരണാപത്രങ്ങൾ പുതുക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ധാരണപത്രങ്ങൾ പുതുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വീണ്ടും അഖിലേന്ത്യ യൂണിയൻ അവശ്യപ്പെട്ടു.