ബുദ്ധിശൂന്യമായ ഔട്ട്സോഴ്സിംഗ് അംഗീകരിക്കാൻ കഴിയില്ല

ബിഎസ്എൻഎൽ മാനേജ്മെൻ്റ് വലിയ തോതിൽ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നു. ലാൻഡ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ ജോലികളും ഔട്ട്സോഴ്സ് ചെയ്തതിൻ്റെ ഭാഗമായി ബിഎസ്എൻഎല്ലിൻ്റെ ലാൻഡ് ലൈൻ സേവനം പൂർണ്ണമായും ഇല്ലാതാക്കി. ഇന്ന് ടെലിഫോൺ എക്സ്ചേഞ്ചുകൾ അടച്ചു പൂട്ടാൻ ടാർജറ്റ് നിശ്ചയിക്കുന്നു. ഒരു ഘട്ടത്തിൽ, എഫ്‌ടിടിഎച്ച് വിഭാഗത്തിൽ ബിഎസ്എൻഎൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ആധുനിക സേവനം എന്ന നിലയിൽ ജനങ്ങൾ ബിഎസ്എൻഎൽ സേവനം സ്വീകരിച്ചു….

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഫെസ്റ്റിവൽ അഡ്വാൻസായി 20,000 രൂപ അനുവദിക്കുക – BSNLEU

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഫെസ്റ്റിവൽ അഡ്വാൻസായി 20,000 രൂപ അനുവദിക്കണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സിഎംഡി ബിഎസ്എൻഎല്ലിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഫെസ്റ്റിവൽ അഡ്വാൻസ് അനുവദിച്ചിരുന്നു. പിന്നീട് നിർത്തലാക്കുകയാണ് ഉണ്ടായത്. അനുവദിക്കുന്ന ഫെസ്റ്റിവൽ അഡ്വാൻസ് തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഗഡുക്കളായി പിടിച്ചെടുക്കുന്നതിനാൽ ഇത് കമ്പനിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കട്ടി.

എ ഐ ബിഡിപി എ സ്ഥാപക ദിനം – 21-10-2023 ‘പിവിസി സമരചരിത്രത്തിലെ സൂര്യതേജസ്’ ജില്ലാതല പ്രകാശനം

എഐബിഡിപിഎ സ്ഥാപകദിനം 21 – 10 -2023 ന് കേരളത്തിലെ വിവിധ ജില്ലകളിൽ ആചരിച്ച് . ഇത്തവണത്തെ സ്ഥാപക ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. പി & ടി ട്രേഡ് യൂണിയൻ പ്രസ്ഥാന ചരിത്രത്തിൽ തന്റെതായ വ്യക്തമുദ്ര പതിപ്പിച്ച സഖാവ് പി.വി.സിയുടെ അനുസ്മരന്ന യോഗങ്ങളും സ്മരണികയുടെ ജില്ലാ തല പ്രകാശന പരിപാടിയും എഐബിഡിപിഎ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്നു. കോഴിക്കോട് നടന്ന സ്ഥാപക ദിനാചരണവും സ്മരണികാ…

ആശ്രിത നിയമന നിരോധനം പിൻവലിക്കുക

ബിഎസ്എൻഎൽ മാനേജ്മെന്റ് ആശ്രിത നിയമനങ്ങൾക്ക് അനിശ്ചിതകാല നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യന്തം ദയനീയമായ അവസ്ഥയിൽ കഴിയുന്ന മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കുകയോ ഇളവ് വരുത്തുകയോ ചെയ്യണമെന്ന് എംപ്ലോയീസ് യൂണിയൻ നിരന്തരമായി ആവശ്യപ്പെട്ട് വരുന്നു.ആന്ധ്രാപ്രദേശ് സർക്കിൾ മാനേജ്മെന്റ് കോർപ്പറേറ്റ് ഓഫീസിലേക്ക് ശുപാർശ ചെയ്ത് അയച്ച ഒരു ആശ്രിത നിയമന കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടി വീണ്ടും ബിഎസ്എൻഎൽ സിഎംഡിക്ക് എംപ്ലോയീസ് യൂണിയൻ…

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം

നിരപരാധികളായ ഫലസ്തീനികൾക്കെതിരെ  ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഡബ്ലിയുഎഫ്ടിയു ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പലസ്തീനികൾക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  നിരപരാധികളായ ഇസ്രായേലി ജനങ്ങൾക്കെതിരായ ആക്രമണത്തെ ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ശക്തമായി  അപലപിക്കുകയും ചെയ്യുന്നു. 1948-നു മുമ്പ് ഇസ്രായേൽ എന്നൊരു രാജ്യം…

ബിഎസ്എൻഎൽ ജീവനക്കാർക്ക് മെഡിക്കൽ അലവൻസ് അനുവദിക്കുക

ബി എസ് എൻ എൽ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് സ്കീം നടപ്പാക്കിയതിനെ തുടർന്ന് ബിഎസ്എൻഎൽ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിക്കൽ അലവൻസ് നൽകിയിരുന്നു. എന്നാൽ 2010-ൽ ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി മെഡിക്കൽ അലവൻസ് നൽകുന്നത് മാനേജ്മെന്റ് നിർത്തിവച്ചു. അതിനുശേഷം, ഈ വിഷയം എംപ്ലോയീസ് യൂണിയൻ ദേശീയ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചു. അതിനെ തുടർന്നുള്ള ചർച്ചകളിൽ വിരമിച്ച ജീവനക്കാർക്ക് മാത്രം മെഡിക്കൽ അലവൻസ് നൽകുന്നതിന്…

പാലസ്തീൻ ജനങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക – ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കുക

ഒരു പരമാധികാര പലസ്തീൻ രാഷ്ട്രം പലസ്തീൻ ജനതയുടെ അവകാശമാണ്. പക്ഷേ, ഫലസ്തീനിലെ ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെടുകയും അഭയാർത്ഥികളാക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ദിവസവും, ഇസ്രായേൽ പലസ്തീൻ ജനതക്കെതിരെ അതിക്രമങ്ങൾ ശക്തമാക്കുകയാണ്. ഇത് കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിനും ഫലസ്തീൻ ഭൂമിയുടെ അധിനിവേശത്തിനുമെതിരെ ഐക്യരാഷ്ട്രസഭ നിരവധി പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. പക്ഷേ, അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളും…

പി വി സി സമരചരിത്രത്തിലെ സൂര്യതേജസ്‌ – ബഹു. കേരള മുഖ്യമന്ത്രി സ.പിണറായി വിജയൻ പ്രകാശനം ചെയ്തു

കമ്പിത്തപാൽ ജീവനക്കാരുടെയും കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും വയോജനങ്ങളുടെയും ആരാധ്യനായ നേതാവായിരുന്ന സ. പി വി ചന്ദ്രശേഖരൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം. വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ചു ഒരു സ്മരണിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നുവല്ലോ. 75 പേരുടെ പി വി സിയുമായി ബന്ധപ്പെട്ട ഓർമ്മകുറിപ്പുകൾ, പി വി സിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്നിവ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “പി വി സി സമരചരിത്രത്തിലെ സൂര്യതേജസ്‌” എന്ന…

ജോയിന്റ് ഫോറം തീരുമാനങ്ങൾ

25.09.2023-ന് ന്യൂഡൽഹിയിൽ നടന്ന ജോയിന്റ് ഫോറം യോഗത്തിന്റെ തുടർച്ചയായി 07-10-2023-ന് വീണ്ടും ഓൺലൈൻ യോഗം ചേർന്നു. യോഗത്തിൽ ചെയർമാൻ സ.ചന്ദേശ്വർ സിംഗ് അധ്യക്ഷത വഹിച്ചു. കൺവീനർ പി.അഭിമന്യു ചർച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് വിശദീകരിച്ചു. നേരത്തെ ഉന്നയിച്ച ശമ്പള പരിഷ്കരണം, 4 ജി, പുതിയ പ്രമോഷൻ പോളിസി തുടങ്ങിയ വിഷയങ്ങളിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. തുടർന്ന് താഴെ…

© BSNL EU Kerala