ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. ഇതുമൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ബിഎസ്എൻഎല്ലിന് ഓരോ മാസവും നഷ്ടമാകുന്നത്. ബിഎസ്എൻഎല്ലിന് 4G ഉപകരണങ്ങൾ നൽകേണ്ട ടിസിഎസ്സിൻ്റെ പ്രവർത്തനം ഇപ്പോഴും ഫീൽഡ് ട്രയലിലാണ്. ബിഎസ്എൻഎൽ
4G സേവനം 2024 ഡിസംബറിൽ മാത്രമേ ആരംഭിക്കാൻ കഴിയൂ എന്ന് സിഎംഡി ബിഎസ്എൻഎൽ അഹമ്മദാബാദിൽ വെച്ച് സംഘടനാ നേതാക്കളോട് വ്യക്തമാക്കിയിരുന്നു. വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഇന്ത്യാ ഗവൺമെൻ്റ്. അതിനാൽ എംപ്ലോയീസ് യൂണിയൻ ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് കത്ത് നൽകി. ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ, വോഡഫോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഉടൻ 4ജി സേവനം ആരംഭിക്കാൻ ബി എസ് എൻ എൽ നെ അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.