ബിഎസ്എൻഎൽ  ജീവനക്കാർ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് പൂർണ്ണം. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ നോൺ എക്സിക്വീട്ടീവ് ജീവനക്കാരിൽ 95% ജീവനക്കാർ പണിമുടക്കി. സംസ്ഥാനത്തെ കസ്റ്റമർ സർവ്വീസ് സെൻ്ററുകളുടെ പ്രവർത്തനത്തെ സമരം ബാധിച്ചു.