ഗ്രൂപ്പ് ടേം ഇൻഷുറൻസ് (GTI) നടപ്പാക്കുന്നതിന് BSNL എംപ്ലോയീസ് യൂണിയൻ വഹിച്ച പങ്ക്
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് GTI പദ്ധതി നടപ്പിലാക്കുന്നതിന് BSNL എംപ്ലോയീസ് യൂണിയൻ വലിയ പങ്കാണ് വഹിച്ചത്. BSNL എംപ്ലോയീസ് യൂണിയൻ്റെ സമ്മർദ്ദം കൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും GTI നടപ്പാക്കാൻ തയ്യാറായതെന്ന് എല്ലാപേർക്കും അറിയാം. 2019 ഒക്ടോബറിൽ ചേർന്ന നാഷണൽ കൗൺസിൽ യോഗം മുതൽ ഈ വിഷയം ചർച്ച ചെയ്തുവരികയായിരുന്നു. BSNL എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സ.പി.അഭിമന്യു 10.12.2020 ന് ഡയറക്ടർ (HR) മായി ഈ വിഷയം വീണ്ടും സംസാരിക്കുകയും നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് GTI നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസത്തിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. (BSNLEU വെബ്സൈറ്റ് സന്ദർശിക്കുക). അതിൻ്റെ ഫലമായി GTI പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും LIC യുമായി ചർച്ച ചെയ്യാൻ ഡയറക്ടർ (HR) ഒരു സമിതിയെ നിയോഗിച്ചു. അതിനുശേഷം മാത്രമാണ് കാര്യങ്ങൾ വേഗത്തിൽ നീങ്ങിയത്. കൂടാതെ, BSNLEU താഴെ പറയുന്ന നിർദ്ദേശങ്ങളും കമ്മിറ്റി മുൻപാകെ സമർപ്പിച്ചു.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരിൽ 70% പേരെങ്കിലും GTI സ്കീമിൽ അംഗങ്ങളാകണമെന്ന നിബന്ധന LIC നൽകിയിരുന്നു. ഈ നിർദ്ദേശത്തിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ്റെ ശക്തമായ എതിർപ്പ് അറിയിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ഈ നിബന്ധന അന്തിമ കരാറിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
- എക്സിക്യൂട്ടീവ് ജീവനക്കാർക്ക് 1,000 രൂപയ്ക്ക് 1.60 രൂപയാണ് പ്രീമിയമായി നിശ്ചയിച്ചിരുന്നത് (18 മുതൽ 50 വയസ് വരെ പ്രായമുള്ളവർക്ക്). അതേസമയം, നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഈ പ്രീമിയം 1000 രൂപയ്ക്ക് 1.80 രൂപയാണ് LIC നിർദ്ദേശിച്ചിരുന്നത്. എക്സിക്യൂട്ടീവ് ജീവനക്കാർക്കും നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കുമുള്ള പ്രീമിയം തുല്യമായിരിക്കണമെന്ന് BSNLEU ശക്തമായി ആവശ്യപ്പെട്ടു. ഇതും അംഗീകരിച്ചു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു