കമ്പിത്തപാൽ ജീവനക്കാരുടെയും കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും വയോജനങ്ങളുടെയും ആരാധ്യനായ നേതാവായിരുന്ന സ. പി വി ചന്ദ്രശേഖരൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം. വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ചു ഒരു സ്മരണിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നുവല്ലോ. 75 പേരുടെ പി വി സിയുമായി ബന്ധപ്പെട്ട ഓർമ്മകുറിപ്പുകൾ, പി വി സിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്നിവ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “പി വി സി സമരചരിത്രത്തിലെ സൂര്യതേജസ്‌” എന്ന പേര് നൽകിയ സ്മരണിക, 2023 ഒക്ടോബർ 11 ന് ബഹു. കേരള മുഖ്യമന്ത്രി സ.പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ചെമ്പറിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചു പ്രകാശനം ചെയ്തു.

പുസ്തകത്തിന്റെ ഒരു പ്രതി സ.പി വി സി യുടെ മകൾ സ.ഷൈനി ശേഖറിന് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. സഖാക്കൾ വി എ എൻ നമ്പൂതിരി (അഡ്വൈസർ, എഐബിഡിപിഎ), കെ ജി ജയരാജ്‌ (ജനറൽ സെക്രട്ടറി, എഐബിഡിപിഎ), എം ജി എസ് കുറുപ്പ് (അഖിലേന്ത്യ ട്രഷറർ, എഐബിഡിപിഎ),ആർ മുരളീധരൻ നായർ (എ ജി എസ്, എഐബിഡിപിഎ), സി.സന്തോഷ്‌ കുമാർ (അസി.സർക്കിൽ സെക്രട്ടറി, എഐബിഡിപിഎ) എസ്. പ്രതാപ് കുമാർ (ജില്ലാ പ്രസിഡന്റ്, എഐബിഡിപിഎ) എന്നിവർ പങ്കെടുത്തു.