സർക്കിൾ പ്രവർത്തക സമിതി യോഗം 28-02-2024
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രവർത്തക സമിതി യോഗം 28-02-2024 ന് തിരുവനന്തപുരത്ത് ചേർന്നു. അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ പി.മനോഹരൻ യോഗത്തിൽ അധ്യക്ഷ വഹിച്ചു. സർക്കിൾ സെക്രട്ടറി എം.വിജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ രാജേഷ് കുമാർ വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. എജിഎസ് കെ.എൻ. ജ്യോതിലക്ഷ്മി, സർക്കിൾ മഹിളാ സബ്കമ്മറ്റി കൺവീനർ ബീനാ ജോൺ, എഐബിഡിപിഎ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സി. സന്തോഷ്കുമാർ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അഖിലേന്ത്യാ കൾച്ചറൽ മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായ കേരള സർക്കിൾ ടീമിൽ അംഗമായ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, വൈസ് പ്രസിഡന്റ് കെ. രേഖ, കണ്ണൂർ ജില്ലാ സെക്രട്ടറി പി വി രാമദാസൻ, ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ സർക്കിൾ ഓർഗ്ഗനൈസിംഗ് സെക്രട്ടറി എ എസ് രാജൻ, ഇന്ത്യയിലും വിദേശത്തും മാറത്തോൺ മൽസരങ്ങളിൽ സമ്മാനങ്ങൾ നേടിയ സർക്കിൾ വൈസ് പ്രസിഡന്റ് കെ. ശ്യാമള എന്നിവരെ സർക്കിൾ പ്രവർത്തക സമിതി യോഗം അനുമോദിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാ പ്രവർത്തക സമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം യോഗം താഴെ പറയുന്ന തീരുമാനങ്ങൾ കൈ കൊണ്ടു.
- ബിഎസ്എൻഎൽ മേഖല നേരിടുന്ന പ്രതിസന്ധിയും അതിന് കാരണമായ കേന്ദ്രസർക്കാർ നയങ്ങളും ജനങ്ങളിലും തൊഴിലാളികളിലും എത്തിക്കാൻ ആവശ്യമായ പ്രവർത്തനം നടത്തണം. ജില്ലാ യൂണിയനുകൾ ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്യണം.
- കോ- ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നേരത്തെ തീരുമാനിച്ച കോർണർ യോഗങ്ങൾ കഴിയാവുന്ന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
- ലോക്കൽ കൗൺസിൽ രൂപീകരിക്കാൻ ജില്ലാ അധികാരികൾക്ക് കത്ത് നൽകണമെന്ന് തീരുമാനിച്ചു.
- ഫെബ്രുവരി 16 ന് നടന്ന അഖിലേന്ത്യാ പണിമുടക്കം സംസ്ഥാനത്ത് വിജയിപ്പിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.
- കരാർ തൊഴിലാളി സംഘടനയായ സിസിഎൽയു ശക്തിപ്പെടുത്താനും പ്രവർത്തിപ്പിക്കാനും ആവശ്യമായ ഇടപെടൽ നടത്താൻ യോഗം തീരുമാനിച്ചു. മാർച്ച് 2 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാനതല യോഗത്തിൽ കരാർ തൊഴിലാളി സഖാക്കളെ പങ്കെടുപ്പിക്കാൻ ആവശ്യമായ ഇടപെടൽ ജില്ലാ യൂണിയനുകൾ നടത്തണം.
- സാർവ്വദേശീയ മഹിളാദിനം പരമാവധി മഹിളാ ജീവനക്കാരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികളോടെ ആചരിക്കണം.
- ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക ദിനം മാർച്ച് 22 ന് സമുചിതമായി ആചരിക്കുക.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു