28.11.2023 ന് നടക്കുന്ന മനുഷ്യച്ചങ്ങല പരമാവധി ജീവനക്കാരെ അണിനിരത്തി വിജയിപ്പിക്കുക.
ജോയിന്റ് ഫോറം നേതൃത്വത്തിൽ 28.11.2023-ന് മനുഷ്യച്ചങ്ങല പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശമ്പള പരിഷ്ക്കരണം, 4ജി & 5 ജി ഉടൻ ആരംഭിക്കുക, പുതിയ പ്രൊമോഷൻ നയം പ്രഖ്യാപിക്കുക എന്നിവയാണ് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. ഈ മനുഷ്യച്ചങ്ങല പരിപാടിയിൽ പരമാവധി ജീവനക്കാരെ അണിനിരത്തുന്നതിന് എല്ലാ ജില്ലാ സെക്രട്ടറിമാരും ആവശ്യമായ പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഡിഒടി ‘ഭൂമാഫിയയെ’ പോലെയാണ് പെരുമാറുന്നത് – BSNLEU
ബിഎസ്എൻഎല്ലിൻ്റെ കൈവശമുള്ള ആയിരക്കണക്കിന് കോടിയുടെ മൂല്യമുളള ALTTC വീണ്ടുംഡിഒടി കൈവശപ്പെടുത്തിയിരിക്കുന്നു. ഈ നടപടിയെ എംപ്ലോയീസ് യൂണിയൻ ശക്തമായി അപലപിക്കുന്നു.ബിഎസ്എൻഎൽ രൂപീകരണ ഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ആസ്തികളും ബിഎസ്എൻഎല്ലിന് കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാരിൻ്റെ ഈ തീരുമാനം നിരന്തരമായി ലംഘിക്കപ്പെടുകയാണ്. കഴിഞ്ഞ 23 വർഷമായി ബിഎസ്എൻഎല്ലിൻ്റെ പല ആസ്തികളും ഡിഒടി ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ ഭൂമി സാധാരണ ഭൂമാഫിയ കൈവശപ്പെടുത്തുന്നത് പോലെയാണ് ഡിഒടി പെരുമാറുന്നത്. ഭൂമാഫിയയും…
ഇസ്രായേലിനെ അപലപിക്കുന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു
പാലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ എംപ്ലോയീസ് യൂണിയൻ 18.10.2023 ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇസ്രായേലി സായുധ സേന പാലസ്തീനിലെ നിരപരാധികളായ ജനങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് നാം ആവശ്യപ്പെട്ടു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ (WFTU) ആഹ്വാനപ്രകാരമാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. എന്നാൽ യൂണിയൻ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപം ഉയർന്നു വന്നു. ഈ വിമർശനം തികച്ചും അടിസ്ഥാനരഹിതമാണ്….
ലാൻഡ്ലൈൻ കണക്ഷനുകൾ ഫൈബർ ആക്കി മാറ്റുമ്പോൾ സൗജന്യ ലാൻഡ്ലൈൻ കണക്ഷനുകൾ നിലനിർത്തണം
24.03.2023-നകം എല്ലാ കോപ്പർ കേബിൾ അധിഷ്ഠിത ലാൻഡ്ലൈൻ കണക്ഷനുകളും ഫൈബർ കണക്ഷനുകളാക്കി മാറ്റാൻ ബിഎസ്എൻഎൽ മാനേജ്മെൻ്റ് തീരുമാനിച്ചു. നിലവിൽ, ബിഎസ്എൻഎൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ലാൻഡ്ലൈൻ കണക്ഷനുകൾ നിലവിലുണ്ട്. ഈ കണക്ഷനുകളും എഫ്ടിടിഎച്ച് ആയി മാറ്റേണ്ടിവരും. ഒരു ഫൈബർ കണക്ഷനുള്ള ഏറ്റവും കുറഞ്ഞ താരിഫ് 399/- രൂപയാണ്. ഫൈബർ കണക്ഷനുള്ള തുക ജീവനക്കാരൻ വഹിക്കേണ്ടി വരും. ഫലത്തിൽ വാടക രഹിത ലാൻഡ്ലൈൻ…
തിരുവനന്തപുരം സർക്കിൾ ഓഫീസ് ജില്ലാ സമ്മേളനം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 11-മത് ജില്ലാ സമ്മേളനം 10-11-2023 ന് സർക്കിൾ ഓഫീസ് റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ വെച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് മധുമോഹൻ പതാക ഉയർത്തി. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സമ്മേളനം എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സാർവ്വദ്ദേശിയ , ദേശീയ കാര്യങ്ങളോടൊപ്പം ബിഎസ്എൻഎൽ നേരിടുന്ന പ്രതിസന്ധിയും സഖാവ് വിശദീകരിച്ചു. ശമ്പള പരിഷ്കരണം…
ജനറൽ സെക്രട്ടറി പി.അഭിമന്യു സിഎംഡി ബിഎസ്എൻഎൽ ശ്രീ പി.കെ.പൂർവാറുമായി കൂടിക്കാഴ്ച്ച നടത്തി ജീവനക്കാരുടെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
(1) പ്രത്യേക JTO LICE-ൽ വിജയിച്ച ഉദ്യോഗാർത്ഥികൾ പ്രമോഷൻ നിരസിച്ച ഒഴിവിൽ യോഗ്യതയുള്ള മറ്റു ഉദ്യോഗാർത്ഥികളെ പരിഗണിക്കുക. സ്പെഷ്യൽ JTO LICE-ൽ യോഗ്യത നേടിയ 50 ൽപ്പരം ഉദ്യോഗാർത്ഥികൾ പരിശീലന ക്ലാസിൽ ചേരാൻ തയ്യാറായിട്ടില്ല. ആ സ്ഥാനാർത്ഥികളുടെ സ്ഥാനത്ത് മറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കണമെന്ന് എംപ്ലോയീസ് യൂണിയൻ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ തന്നെ ഈ ആവശ്യം പരിശോധിക്കാൻ സിഎംഡി ബിഎസ്എൻഎൽ സമ്മതിച്ചിരുന്നു….
JAO LICE നേരത്തേ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
കഴിഞ്ഞ 7 വർഷമായി JAO LICE പരീക്ഷ നടത്തിയിട്ടില്ല. റീസ്ട്രക്ചറിംഗിൻ്റെ പേരിൽ JAO തസ്തികകൾ വൻതോതിൽ വെട്ടിക്കുറച്ചു. അവസാനമായി JAO LICE പരീക്ഷ നടത്തിയത് 2016-ലാണ്. പിന്നീട് പരീക്ഷ നടത്തിയിട്ടില്ല. കാരണം, JAO കേഡറിൽ ഒഴിവില്ല. മാനേജ്മെൻ്റ് 1,400 JAO തസ്തികകളാണ് AO തസ്തികകളാക്കി ഉയർത്തിയത്. കൂടാതെ പുനഃസംഘടനയുടെ പേരിൽ JAO തസ്തികകൾ വൻതോതിൽ വെട്ടിക്കുറച്ചു. നിലവിൽ JAO മാരുടെ എണ്ണം 2075…
ശമ്പള പരിഷ്കരണം 01-01-2007 – ചില വസ്തുതകൾ
കഴിഞ്ഞ ശമ്പളപരിഷ്കരണത്തിൽ കൃത്യമായ വീക്ഷണമില്ലാതെയാണ് ശമ്പള സ്കെയിലുകൾ രൂപപ്പെടുത്തിയതെന്ന് ശമ്പള പരിഷ്കരണ സമിതി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു എന്നാണ് NFTE അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 01-01-2007-ലാണ് അവസാനം ശമ്പള പരിഷ്കരണം നടത്തിയത്. അന്ന് ഏക അംഗീകൃത യൂണിയൻ എംപ്ലോയീസ് യൂണിയൻ ആയിരുന്നു. ശമ്പള പരിഷ്കരണ ചർച്ചകളിൽ മാനേജ്മെൻ്റ് വളരെ കുറഞ്ഞ ശമ്പള സ്കെയിലുകളാണ് ആദ്യം വാഗ്ദാനം ചെയ്തത്. എന്നാൽ എംപ്ലോയീസ് യൂണിയൻ നടത്തിയ…
സർക്കിൾ മഹിളാ കമ്മറ്റി യോഗം
സർക്കിൾ മഹിളാ കമ്മറ്റി യോഗം 8-11-2023 ന് ഓൺലൈനായി ചേർന്നു. എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷത വഹിച്ച യോഗം വർക്കിംഗ് വുമൺ കോർഡിനേഷൻ കമ്മറ്റി അഖിലേന്ത്യാ കൺവീനർ കെ.എൻ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. സർക്കിൾ മഹിളാ കമ്മറ്റി കൺവീനർ ബീനാ ജോൺ എല്ലാ സഖാക്കളേയും സ്വാഗതം ചെയ്യുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. എംപ്ലോയീസ് യൂണിയൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ,…
എംപ്ലോയീസ് യൂണിയനെതിരെ NFTE യുടെ അന്യായവും അനാവശ്യവുമായ വിമർശനം.
അടുത്തിടെ നടന്ന NFTE യുടെ ദേശീയ നിർവാഹക സമിതി യോഗത്തിൽ, എംപ്ലോയീസ് യൂണിയനെതിരെ അന്യായവും അനാവശ്യവുമായ ചില വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു പ്രമേയത്തിൽ പുതിയ പ്രമോഷൻ പോളിസി വിവേചനങ്ങൾ നിറഞ്ഞതാണെന്നും SC/ST ജീവനക്കാർക്ക് സംവരണം നിഷേധിക്കപ്പെട്ടുവെന്നും വിമർശിക്കുന്നു. ഈ പ്രമേയം NFTE അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാൽ നമ്മുടെ വിശദീകരണം ആവശ്യമാണ്. NFTE നടപ്പിലാക്കിയ പ്രമോഷൻ സ്കീമിൽ, ജീവനക്കാർക്ക് 2…