ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്കിന് BSNL എംപ്ലോയീസ് യൂണിയൻ്റെ പിന്തുണ

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്നും, ബാങ്കിംഗ് നിയമങ്ങൾ (ഭേദഗതി ബിൽ 2021) പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 2021 ഡിസംബർ 16, 17 തീയതികളിൽ രണ്ട് ദിവസത്തെ പണിമുടക്ക് നടത്തുകയാണ്. ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ച് BSNL എംപ്ലോയീസ് യൂണിയൻ പത്രക്കുറിപ്പ് പുറത്തിറക്കി.

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാറിന് സ്വീകരണം നൽകി

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽനിന്നും വിരമിച്ച സംസ്ഥാന സെക്രട്ടറി സി.സന്തോഷ് കുമാറിന് സ്വീകരണം നൽകി. തിരുവനന്തപുരം പി&ടി ഹൗസിൽ നടന്ന ചടങ്ങ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി.എ.എൻ.നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു.

ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ – തിരുവനന്തപുരം ജില്ല

ബിഎസ്എൻഎൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

ആസ്തി വില്പനാ വിരുദ്ധ കണ്‍വെന്‍ഷന്‍ – ആലപ്പുഴ

ആലപ്പുഴ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസ്തി വില്പനാ വിരുദ്ധ കണ്‍വെന്‍ഷന്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.സുരേന്ദ്രന്‍ അധ്യക്ഷനായി. BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയും ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമായ പി.ആര്‍.ഷാജിമോന്‍ സ്വാഗതം ആശംസിച്ചു. എഐബിഡിപിഎ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.ജി.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. BSNL എംപ്ലോയീസ് യൂണിയൻ അസി.സര്‍ക്കിള്‍…

ആസ്തി വില്പനാ വിരുദ്ധ കൺവെൻഷൻ

അഖിലേന്ത്യാ കോ-ഓർഡിനേഷൻ കമ്മിറ്റി അഹ്വാന പ്രകാരം ആസ്തി വില്പനാ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. എറണാകുളം YMCA ഹാളിൽ ചേർന്ന കൺവെൻഷൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ സംസ്ഥാന ജനറൽ സെക്രട്ടറി സ.എസ്.എസ്.അനിൽ ഉദ്‌ഘാടനം ചെയ്തു. സ.വി.എ.എൻ.നമ്പൂതിരി, സ.കെ.ജി.ജയരാജ്, സ.എം.വിജയകുമാർ, സ.കെ.മോഹനൻ, സ.പി.മനോഹരൻ എന്നിവർ സംസാരിച്ചു.സ.എൻ.ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സ.സി.സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.

പുനഃസംഘടിപ്പിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണ കമ്മിറ്റി യോഗം – 18.11.2021

എയുഎബിയും സിഎംഡിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണ കമ്മിറ്റിയുടെ ആദ്യയോഗം 18-11-2021 ന് പിജിഎം (Per) ശ്രീ.ആർ.കെ.ഗോയലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര, ജനറൽ സെക്രട്ടറി പി.അഭിമന്യു, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്വപൻ ചക്രവർത്തി, മുൻ വൈസ് പ്രസിഡൻ്റ് പി.അശോകബാബു, കേരളാ സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ എന്നിവർ BSNL എംപ്ലോയീസ് യൂണിയൻ്റെ ഭാഗത്തുനിന്ന്…

പൊരുതിനേടിയ വിജയം

ഐതിഹാസികമായ കർഷകസമരം വിജയിച്ചിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബ്ബന്ധിതമായി. സമത്വപൂർണ്ണമായ ലോകനിർമ്മിതിക്കായി നടക്കുന്ന വർഗ്ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു ഏടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

© BSNL EU Kerala