അപകടം വരുമ്പോൾ, ഒട്ടകപ്പക്ഷി അതിൻ്റെ തല മണലിൽ കുഴിച്ചിടുകയും അപകടം അവസാനിച്ചുവെന്ന് കരുതുകയും ചെയ്യും
ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും, രാജസ്ഥാനിലെ സിജിഎമ്മിൻ്റെ തൊഴിലാളി വിരുദ്ധ നിർദ്ദേശത്തിലും, തൊഴിലാളികൾ പ്രതിദിനം 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യണമെന്ന നിലപാടിലും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. സിഎംഡി ബിഎസ്എൻഎല്ലിനെ കത്തിലൂടെ സംഘടന പ്രതിഷേധം അറിയിച്ചു. ജനറൽ സെക്രട്ടറി ബിഎസ്എൻഎൽ സിഎംഡിക്ക് വാട്സ്ആപ്പ് വഴിയാണ് കത്ത് അയച്ചത്. തൻ്റെ വാട്ട്സ്ആപ്പിൽ ഇത്തരം കത്തുകൾ അയക്കരുതെന്ന് ബിഎസ്എൻഎൽ സിഎംഡി മറുപടി നൽകി….
കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ എഫ്ആർ 56 (ജെ) പ്രകാരംപിരിച്ചുവിടുക – ബഹുമാനപ്പെട്ട പ്രധാനമന്ത്രി ബിഎസ്എൻഎൽ സിഎംഡിയോട് പറഞ്ഞതായി റിപ്പോർട്ട്
ബിഎസ്എൻഎല്ലിൻ്റെ പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ചില നിരീക്ഷണങ്ങൾ സിഎംഡി ബിഎസ്എൻഎൽ ഇന്നലെ തൻ്റെ വീഡിയോ കോൺഫറൻസിംഗിൽ ഉദ്ധരിച്ചു. ഒന്നുകിൽ ബിഎസ്എൻഎൽ മികച്ച പ്രകടനം നടത്തണം, അല്ലെങ്കിൽ അടച്ചുപുട്ടണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടുണ്ട്. കൂടാതെ, ബിഎസ്എൻഎൽ സിഎംഡിയോട്, കാര്യക്ഷമതയില്ലായ്മയുടെ പേരിൽ എത്ര ജീവനക്കാരെ വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും എത്ര ജീവനക്കാർക്കെതിരെ എഫ്ആർ 56 (ജെ) പ്രകാരം ബിഎസ്എൻഎൽ…
പുനരുദ്ധാരണ പാക്കേജ് തട്ടിപ്പ് : BSNL എംപ്ലോയീസ് യൂണിയൻ
CHQ പുറത്തിറക്കിയ പത്രപ്രസ്താവന
28-7-2022 – പ്രതിഷേധ ദിനമായി ആചരിച്ചു
AUAB യുടെ നേതൃത്വത്തിൽ 28-7-2022 – പ്രതിഷേധ ദിനമായി ആചരിച്ചു. ബിഎസ്എൻഎല്ലിൻ്റെ 14917 ടവറുകൾ നാഷണൽ മോണിട്ടൈസേഷൻ പൈപ്പ്ലൈൻ വഴി സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനം ആരംഭിക്കുന്നത് അനന്തമായി നീളുന്ന സാഹചര്യത്തിലുമാണ് പ്രതിഷേധ പരിപാടി.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം സ.എം.പ്രമോദ് നഗറിൽ (കോട്ടയം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം) നടന്നു. ജില്ലാ പ്രസിഡൻ്റ് പി.എൻ.സോജൻ പതാക ഉയർത്തി. സിഐടിയു ജില്ലാ സെക്രട്ടറി സ.ടി.ആർ.രഘുനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡപ്രസിഡൻ്റ് സ.അഡ്വ.റെജി സഖറിയാ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.ജിജോമോൻ രക്തസാക്ഷി പ്രമേയവും സുധീഷ് ടി. ഈനാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. SSLC, CBSE…
സൊസൈറ്റി റിക്കവറി വിഷയത്തിൽ സർക്കിൾ യൂണിയൻ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഭാഗമായി സർക്കിൾ ഓഫീസ് പുറത്തിറക്കിയ പുതിയ ഉത്തരവ്
സൊസൈറ്റി റിക്കവറി വിഷയത്തിൽ സർക്കിൾ യൂണിയൻ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഭാഗമായി സർക്കിൾ ഓഫീസ് പുറത്തിറക്കിയ പുതിയ ഉത്തരവ്
BSNL MRS പ്രകാരം എംപാനൽഡ് അല്ലാത്ത ആശുപത്രികളിലും ചികിത്സ തേടാമെന്ന കോവിഡ് കാല ഉത്തരവ് പിൻവലിച്ചു
BSNL MRS പ്രകാരം എംപാനൽഡ് അല്ലാത്ത ആശുപത്രികളിലും ചികിത്സ തേടാമെന്ന കോവിഡ് കാല ഉത്തരവ് പിൻവലിച്ചു. 25-07-2022 മുതൽ എംപാനൽ ആശുപത്രികളിൽ മാത്രമെ IP ചികിത്സ അനുവദിക്കുകയുള്ളു. (Emergancy cases ഒഴികെ)
എയുഎബി നേതൃത്വത്തിൽ 28-07-2022-ന് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനം
ബിഎസ്എൻഎല്ലിൻ്റെ 14,917 മൊബൈൽ ടവറുകൾ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈന് കീഴിൽ സ്വകാര്യ കുത്തകകൾക്ക് കൈമാറാൻ സർക്കാരും ബിഎസ്എൻഎൽ മാനേജ്മെന്റും അതിവേഗം മുന്നോട്ട് പോവുകയാണ്. സർക്കാരിൻ്റെ തീരുമാനം നടപ്പാക്കാൻ സിഎംഡി ബിഎസ്എൻഎൽ ദ്രുതഗതിയിലാണ് നടപടികൾ സ്വീകരിച്ചു വരുന്നത്. ബിഎസ്എൻഎല്ലിൻ്റെ മൊബൈൽ ടവറുകളും ഓപ്റ്റിക് ഫൈബറും (ഒഎഫ്സി) സ്വകാര്യ കുത്തകകൾക്ക് കൈമാറുന്നതിലൂടെ 40,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് ബജറ്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ മോണിറ്റൈസേഷൻ…
സൊസൈറ്റി റിക്കവറി തുടർന്നും നടത്താൻ സർക്കിളുകൾക്ക് കോർപ്പറേറ്റ് ഓഫീസ് നിർദ്ദേശം
സൊസൈറ്റി റിക്കവറി തുടർന്നും നടത്താൻ സർക്കിളുകൾക്ക് കോർപ്പറേറ്റ് ഓഫീസ് നിർദ്ദേശം
ജുലായ് 1 മുതൽ IDA 5.5 % വർദ്ധിച്ചു
ജുലായ് 1 മുതൽ IDA 5.5 % വർദ്ധിച്ചു. പുതിയ IDA നിരക്ക് 190.8%