ബി എസ് എൻ എൽ ൽ നടക്കുന്ന 9-ാമതു റഫറണ്ടത്തിനു മുന്നോടിയായി കോട്ടയം ജില്ലാ കൺവെൻഷൻ താരാപദഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് സാബു ടി.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജില്ലാ സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു.  സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ, യോഗം ഉദ്ഘാടനം ചെയ്തു.  അഖിലേന്ത്യാ അസി.സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനു ജി പണിക്കർ,  എ ഐ ബി ഡി പി എ സംസ്ഥാന വൈ.പ്രസിഡന്റ് കെ.ഇ. എബ്രഹാം എന്നിവർ സംസാരിച്ചു. ജില്ലാ അസി.സെക്രട്ടറി ടി.കെ.ജിജോമോൻ കൃതജ്ഞത പറഞ്ഞു.