മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
News
സഖാക്കളെ,
മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തണമെന്ന ഉത്തരവ് സംബന്ധിച്ച് സിജിഎംടി ശ്രീ ബി. സുനിൽകുമാർ ഇന്ന് (07-11-2024) എംപ്ലോയീസ് യൂണിയനുമായി ചർച്ച നടത്തി. സർക്കിൾ സെക്രട്ടറിയെ കൂടാതെ അസിസ്റ്റൻ്റ് സർക്കിൾ സെക്രട്ടറി പിഎസ് അജിത് ശങ്കർ, ട്രഷറർ ആർ രാജേഷ് കുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർഎസ് ബിന്നി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജിഎം (എച്ച് ആർ) ശ്രീ ആർ സതീശ് യോഗത്തിൽ പങ്കെടുത്തു.
- വിശദമായ ചർച്ചയെ തുടർന്ന് ഹാജർ രേഖപ്പെടുത്തുന്നതിന് നിലവിലെ സംവിധാനം തുടരാൻ തീരുമാനിച്ചു. പുതിയ സംവിധാനത്തിന് നാം എതിരല്ല. എന്നാൽ നോൺ എക്സിക്വീട്ടീവ് ജീവനക്കാരോടുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്ന് നാം വ്യക്തമാക്കി. മൊബൈൽ ഫോൺ അല്ലെങ്കിൽ ആവശ്യമായ തുക നൽകണമെന്ന ശക്തമായ നിലപാട് സംഘടനാ നേതാക്കൾ സ്വീകരിച്ചു. നമ്മുടെ നിലപാട് കോർപ്പറേറ്റ് ഓഫീസിനെ അറിയിക്കാമെന്നും തീരുമാനം ഉണ്ടാവുന്നതു വരെ തൽസ്ഥിതി തുടരാമെന്നും സിജിഎംടി അറിയിച്ചു.
- സർക്കിൾ കൗൺസിൽ യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് നാം ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സിജിഎംടി അറിയിച്ചു.
- മലപ്പുറം ജില്ലയിൽ നിന്നുള്ള ട്രാൻസ്ഫർ പ്രശ്നം പരിഹരിക്കണമെന്ന് സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻ്റ് ഇതിനെ എതിർത്തത്. എന്നാൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവണമെന്ന് സംഘടനാ പ്രതിനിധികൾ വാദിച്ചെങ്കിലും പരിശോധിക്കാം എന്ന നിലപാടാണ് മാനേജ്മെൻ്റ് സ്വീകരിച്ചത്.
- സർക്കിൾ തലത്തിൽ അവാർഡുകൾ നൽകിയതിൽ നോൺ എക്സിക്വീട്ടീവ് ജീവനക്കാരെ അവഗണിച്ചതിലുള്ള പ്രതിഷേധം സംഘടന രേഖപ്പെടുത്തി. ആവശ്യമായ തിരുത്തൽ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കുമെന്ന് സിജിഎംടി ഉറപ്പു നൽകി.
- ജീവനക്കാർക്ക് Essential items നൽകുന്നതിന് വേണ്ടി സർക്കിൾ തലത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്ന സംഘടനയുടെ ആവശ്യം അംഗീകരിച്ചു.
Related Posts
Categories
Recent Posts
- കാലതാമസം കൂടാതെ ശമ്പള പരിഷ്കരണ സമിതി യോഗം നടത്തുക – BSNLEU
- ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം കാലതാമസം കൂടാതെ നടത്തുക – BSNLEU
- ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനം 2025 ജൂലൈയിൽ
- സഖാവ് മണി ബോസ് ജന്മശതാബ്ദി 15.05.2025 ന്
- 1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയഎല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും പിൻമാറണം – യുഎൻ പ്രമേയം.