AUAB യുടെ കേന്ദ്ര നേതാക്കളുടെ യോഗം സെപ്റ്റംബർ 23, 25 തീയതികളിൽ ഡൽഹിയിൽ ചേർന്നു. യഥാസമയം 4ജി സേവനം ആരംഭിക്കാൻ കഴിയാത്തതിൽ BSNL ൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച, പുനരുദ്ധാരണ പാക്കേജ് പൂർണ്ണമായും നടപ്പാക്കാൻ കഴിയാത്തത് തുടങ്ങി നിരവധി പ്രധാനപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. യഥാസമയം 4ജി സേവനം ആരംഭിക്കാൻ കഴിയാത്തതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം BSNL CMD പി.കെ.പുർവാറിനാണെന്ന് യോഗം വിലയിരുത്തി. അതുകൊണ്ട് ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വിശദമായ കത്ത് ടെലികോം മന്ത്രിക്ക് നൽകുവാനും യോഗം തീരുമാനിച്ചു. അതോടൊപ്പംതന്നെ BSNL CMD സ്ഥാനത്തുനിന്ന് ശ്രീ.പി.കെ.പുർവാറിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 6 ന് ട്വിറ്റർ കാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അതിനെത്തുടർന്ന് BSNL CMD ഉൾപ്പടെയുള്ള BSNL ബോർഡ് അംഗങ്ങളുടെയും AUAB നേതാക്കളുടെയും സംയുക്ത യോഗം വിളിച്ചുചേർത്ത് വിഷയങ്ങൾ ചർച്ച ചെയ്യാൻ മാനേജ്മെൻ്റ് നിർബ്ബന്ധിതമായി. ഈ യോഗം ഒക്ടോബർ 6 ന് ചേരും. അതുകൊണ്ട് ഒക്ടോബര് 6 ന് സംഘടിപ്പിക്കാനിരുന്ന ട്വിറ്റർ കാമ്പയിൻ മാറ്റിവച്ചു.