കേന്ദ്ര പ്രവർത്തക സമിതി യോഗം (01-09-2023)
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തക സമിതി യോഗം 01-09-2023 ന് ഓൺലൈനിൽ ചേർന്നു. സർക്കിൾ സെക്രട്ടറിമാരും അഖിലേന്ത്യാ ഭാരവാഹികളും അടക്കം 50 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര അധ്യക്ഷനായി. അന്തരിച്ച സഖാക്കൾക്ക് യോഗം ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പി.അഭിമന്യു എല്ലാവരേയും സ്വാഗതം ചെയ്യുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഭോപ്പാൽ…
ഡയറക്ടറുമായി (എച്ച്ആർ) ജനറൽ സെക്രട്ടറി കൂടിക്കാഴ്ച നടത്തി
ജനറൽ സെക്രട്ടറി പി.അഭിമന്യു 29-08-2023 ന് ഡയറക്ടർ (എച്ച്ആർ) ശ്രീ അരവിന്ദ് വാഡ്‌നേർക്കറുമായി കൂടിക്കാഴ്ച്ച നടത്തുകയും താഴെ പറയുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. (1) ശമ്പള പരിഷ്കരണം കഴിഞ്ഞ ദേശീയ കൗൺസിൽ യോഗത്തിൽ തന്നെ, നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഇതിനകം അംഗീകരിച്ചിട്ടുള്ള ശമ്പള സ്കെയിലുകൾ വെട്ടിക്കുറയ്ക്കാൻ മാനേജ്മെന്റ് നടത്തുന്ന ശ്രമങ്ങളിൽ സ്റ്റാഫ് സൈഡ് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇന്നത്തെ യോഗത്തിൽ, ശമ്പള സ്കെയിലുകളുടെ…
ബിഎസ്എൻഎൽ കാഷ്യൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ സമ്മേളനം സമാപിച്ചു
രണ്ടു ദിവസമായി കൊൽക്കത്തയിൽ നടന്ന ബിഎസ്എൻഎൽ കാഷ്യൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷന്റെ അവിലേന്ത്യാ സമ്മേളനം സമാപിച്ചു. കരാർ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും മിനിമം വേതനം ഉറപ്പു വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം CITU അഖിലേന്ത്യാ പ്രസിഡണ്ട് കെ.ഹേമലത ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് വി എ എൻ നമ്പൂതിരി അധ്യക്ഷത വഹിച്ച…
ലൈസൻസ് ഫീസ് വർദ്ധിപ്പിക്കരുത് – ബിഎസ്എൻഎൽഇയു
താമസ സൗകര്യങ്ങളുടെ ലൈസൻസ് ഫീസ് ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം വർദ്ധിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് ബിഎസ്എൻഎൽ കോർപ്പറേറ്റ് ഓഫീസും ബിഎസ്എൻഎൽ ജീവനക്കാരുടെയും മറ്റും താമസ സൗകര്യങ്ങളുടെ ലൈസൻസ് ഫീസ് വർധിപ്പിച്ച് ഉത്തരവിറക്കി. ഫണ്ടിന്റെ ദൗർലഭ്യം കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി പാർപ്പിടങ്ങളിലെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് മാനേജ്‌മെന്റിന് നന്നായി അറിയാവുന്നതാണ്. പലപ്പോഴും തങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ…
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 11-മത് പത്തനംതിട്ട ജില്ലാ സമ്മേളനം
പത്തനംതിട്ട ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 11-മത് ജില്ലാ സമ്മേളനം തിരുവല്ലയിൽ വച്ചു 10/8/2023 ൽ നടന്നു. സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉത്ഘാടനം ചയ്തു. വർഗീയതയുടെ പേരിൽ ജനങ്ങളെയും തൊഴിലാളികളെയും ഭിന്നിപ്പിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ജനങ്ങളും ബിഎസ്എൻഎൽ തൊഴിലാളികളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി.ജയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ്…
ഡിഒടി റിക്രൂട്ട് ചെയ്ത് പരിശീലനത്തിന് അയക്കുകയും ബി.എസ്.എൻ.എൽ നിയമിക്കുകയും ചെയ്ത ജീവനക്കാരെ സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം – ബിഎസ്എൻഎൽഇയു
ബിഎസ്‌എൻഎൽ രൂപീകരിക്കുന്നതിന് മുമ്പ് ഡിഒടി ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയും പരിശീലനത്തിനായി അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരുടെ പരിശീലനം പൂർത്തിയാകുന്നതിന് മുമ്പ് ബി എസ് എൻ എൽ രൂപീകരിക്കുകയും ഇത്തരം ജീവനക്കാരെ BSNL റിക്രൂട്ടുകളായി കണക്കാക്കുകയും ചെയ്തു. അവർക്ക് രാഷ്ട്രപതിയുടെ ഉത്തരവുകൾ (Presidential order) പുറപ്പെടുവിച്ചിട്ടില്ല, കൂടാതെ GPF-ൻ്റെ പരിധിയിൽ അവരെ ഉൾപ്പെടുത്തിയിട്ടില്ല.ബിഎസ്എൻഎൽഇയു ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സിഎംഡി ബിഎസ്എൻഎല്ലിനും ടെലികോം സെക്രട്ടറിക്കും…
മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ദിനാചരണം
മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ ദിനാചരണം തിരുവനന്തപുരം പി.ജി.എം.റ്റി ഓഫീസിനു മുന്നിൽ AIBDPA അസി.സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. BSNLEU ജില്ലാ സെക്രട്ടറി ആർ.എസ്. ബിന്നി, സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സംസ്ഥാന മഹിളാ കമ്മിറ്റി അംഗം എസ്.സതികുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മഹിളാ കമ്മറ്റി കൺവീനർ പി.എൽ.നാഗേന്ദു സ്വാഗതം…
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക – മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക – BSNLEU, BSNLWWCC നേതൃത്വത്തിൽ 27.07.2023-ന് നടന്ന പ്രതിഷേധ പ്രകടനം
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക – മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക – BSNLEU, BSNLWWCC നേതൃത്വത്തിൽ 27.07.2023-ന് നടന്ന പ്രതിഷേധ പ്രകടനം
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക – മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക – 27.07.2023-ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുക – BSNLEU, BSNLWWCC
മണിപ്പൂർ സംസ്ഥാനം രണ്ട് മാസത്തിലേറെയായി സംഘർഷ ഭൂമിയാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കെതിരെ അഭൂതപൂർവമായ അക്രമങ്ങളും അതിക്രമങ്ങളും നടക്കുകയാണ്. എന്നാൽ അക്രമം തടയാൻ കേന്ദ്രസർക്കാർ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണഘടനയുടെയും മനുഷ്യാവകാശങ്ങളുടെയും ഏറ്റവും വലിയ ലംഘനമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് സുപ്രീം കോടതി പ്രസ്താവിച്ചത് വളരെ ശ്രദ്ധേയമാണ്. കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെങ്കിൽ മണിപ്പൂരിലെ അക്രമങ്ങൾ നിയന്ത്രിക്കാൻ നടപടിയെടുക്കാൻ നിർബന്ധിതരാകുമെന്നും സുപ്രീം കോടതി സർക്കാരിനോട്…
കരാർ തൊഴിലാളികളുടെ പ്രക്ഷോഭം
കരാർ തൊഴിലാളികളെ വ്യാപകമായി പിരിച്ചു വിടുന്നത് അവസാനിപ്പിക്കുക, മിനിമം വേതനം ഉറപ്പു വരുത്തുക, ഇപിഎഫ്, ഇഎസ്ഐ ഉൾപ്പെടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക, ടിഎസ്എം ജീവനക്കാർക്ക് പ്രസിഡൻസ്യൽ ഉത്തരവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് BSNL കാഷ്വൽ & കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ്റെ ആഹ്വാനപ്രകാരം 20-7-2023 ന് പ്രതിഷേധ ദിനം ആചരിച്ചു. കോഴിക്കോട്: GMT ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ജനറൽ മാനേജർക്ക് മെമ്മോറാണ്ടം…
Categories
Recent Posts
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
