യാത്രയയപ്പ് നൽകി
News
എറണാകുളം – സർവ്വീസിൽ നിന്നും വിരമിച്ച ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസി.സെക്രട്ടറി കെ.വി.പ്രേംകുമാർ എറണാകുളം ജില്ലാ അസി.സെക്രട്ടറി പി.കെ.മത്തായി, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.സുരേന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ എൻ.എസ്.സെബാസ്റ്റ്യൻ, കെ.എ.ജോസഫ് എന്നിവർക്ക് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എസ്.പീതാംബരൻ, മുരളീമോഹൻ, എ.വി.കുര്യാക്കോസ്, ഒ.സി.ജോയി, പി.ജനാർദ്ദനൻ, മനോജ് തോമസ്, സോഫി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.എ.ബാബു സ്വാഗതവും എം.എൻ.അരുൺ കുമാർ നന്ദിയും പറഞ്ഞു.