മലപ്പുറം ജില്ലാ സമ്മേളനം – 4ജി, 5ജി സര്‍വീസ് ഉടന്‍ ആരംഭിക്കണം
ബിഎസ്എന്‍എല്‍ 4ജി ,5ജി സര്‍വീസ് രാജ്യത്ത് ഉടന്‍ ആരംഭിക്കണമെന്ന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന് പതിനൊന്നാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എം പി വേലായുധന് അധ്യക്ഷത വഹിച്ചു. ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന് സംസ്ഥാന സെക്രട്ടറി എം വിജയകുമാര്‍, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി മനോഹരന്, സർക്കിൾ അസി. സെക്രട്ടറി പി. ടി. ഗോപാലകൃഷ്ണൻ, എം എന്‍ മാധവന്, ഒ.വേലായുധൻ (എഐബിഡിപിഎ) എന്നിവര്‍ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ജീവനക്കാരുടെ 2017 മുതലുള്ള ശമ്പള പരിഷ്കരണവും പുതിയ പ്രമോഷന് പോളിസിയും നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വി പി അബ്ദുള്ള സ്വാഗതവും എ കെ അനുഷ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി പി അബ്ദുള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി കെ ഷിനീഷ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങൾക്ക് സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നിവർ മറുപടി പറഞ്ഞു. ഭാരവാഹികളായി ടി കെ ഷിനീഷ് (പ്രസിഡണ്ട്) ,കെ എസ് പ്രദീപ് (സെക്രട്ടറി), എന്‍ ബി സനില്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു