അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
2026 ജനുവരി 1 മുതൽ കുടിശ്ശികയായ IDA അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് AUAB യുടെ നേതൃത്വത്തിൽ 2026 ഏപ്രിൽ 20-ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേരളത്തിൽ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനം
എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റും സർക്കിൾ സെക്രട്ടറിയുമായ എം വിജയകുമാർ 40 വർഷത്തെ സേവനത്തിന് ശേഷം ഫെബ്രുവരി 28 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു.സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ തന്നെ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെയും സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം സംഘടനയുടെ വിവിധ ഘടകങ്ങളിൽ ദീർഘകാലം നേതൃപങ്ക് വഹിച്ചു. 1988-ൽ കൂണ്ണൂർ ടെലികോം ഓഫീസിൽ ബ്രാഞ്ച് സെക്രട്ടറിയായി സംഘടനാ…
അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം 2026 ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളിൽ മംഗലാപുരത്ത് ചേർന്നു. മുതിർന്ന നേതാവ് വി എ എൻ നമ്പൂതിരി ദേശീയ പതാകയും അഖിലേന്ത്യാ പ്രസിഡന്റ് എം വിജയകുമാർ സംഘടനയുടെ രക്ത പതാകയും ഉയർത്തിയതോടെ പ്രവർത്തക സമിതി യോഗം ആരംഭിച്ചു. മംഗലാപുരം ജില്ലാ സെക്രട്ടറി തൻവീർ പാഷ സ്വാഗതം ആശംസിച്ചു.ജനറൽ സെക്രട്ടറി അനിമേഷ് മിത്ര…
12-02-2026 ദേശീയ പണിമുടക്ക്
12-02-2026 ദേശീയ പണിമുടക്ക് – പോസ്റ്റർ
ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ തീരുമാനം കൈകൊള്ളുന്നില്ല – ജനറൽ സെക്രട്ടറിമാർ പ്രതിഷേധം രേഖപ്പെടുത്തി
ദീർഘകാലമായി നിലനിൽക്കുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ, പ്രത്യേകിച്ച് നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ തയ്യാറാകാത്ത ബിഎസ്എൻഎൽ മാനേജ്മെൻ്റ് നിലപാടിൽ എംപ്ലോയീസ് യൂണിയൻ, എൻഎഫ്ടിഇ ജനറൽ സെക്രട്ടറിമാർ ഡയറക്ടറോട് (എച്ച്ആർ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 03.02.2026-ന്, ബിഎസ്എൻഎൽഇയു ജനറൽ സെക്രട്ടറി അനിമേഷ് മിത്ര, NFTE BSNL ജനറൽ സെക്രട്ടറി ചന്ദേശ്വർ സിംഗ് എന്നിവർ BSNL ഡയറക്ടർ (HR) ഡോ. കല്യാൺ സാഗർ…
ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി(BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ മുംബൈയിൽ
ബിഎസ്എൻഎൽ വർക്കിങ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ (BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ 28-03-2026 ന് മുംബൈയിൽ നടത്താൻ അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കൺവൻഷൻ്റെ ഏകോപനത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി BSNL WWCC കൺവീനർ കെ എൻ ജ്യോതിലക്ഷ്മി, ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിംഗെ, വൈസ് പ്രസിഡൻ്റ് കെ രമാദേവി, സർക്കിൾ സെക്രട്ടറി കോട്ടിക് ബസ്തെ എന്നിവരെ പ്രവർത്തക സമിതി…
12-02-2026 ദേശീയ പണിമുടക്ക് – ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു.
പൊതു ആവശ്യങ്ങൾ ശ്രമശക്തി നീതി – 2025 ബില്ലും തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും പിൻവലിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP) പിൻവലിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികൾ കരാർവൽക്കരിക്കുന്നത് അവസാനിപ്പിക്കുക. എല്ലാ തൊഴിലാളികൾക്കും പ്രതിമാസം ₹26,000 കുറഞ്ഞ വേതനം ഉറപ്പാക്കുക. ബിഎസ്എൻഎൽ ജീവനക്കാരുടെ പ്രത്യേക ആവശ്യങ്ങൾ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക – Affordability നിബന്ധന…
പ്രതിഷേധ പ്രകടനം – 08-01-2026
ശമ്പള പരിഷ്കരണം ഉൾപ്പെടെ ബിഎസ്എൻഎൽ ജീവനക്കാരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളിൽ ബിഎസ്എൻഎൽ മാനേജ്‌മെന്റ് തുടരുന്ന അനാസ്ഥയിൽ ശക്തമായി പ്രതിഷേധിച്ച്,2026 ജനുവരി 8 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ മേഖലയിലെ എക്സിക്യൂട്ടീവ് – നോൺ എക്സിക്യൂട്ടീവ് സംഘടനകൾ സംയുക്തമായി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും പ്രകടനവും യോഗവും സംഘടിപ്പിച്ചു.
സഖാവ് അശോക് പരീഖ് അന്തരിച്ചു. ആദരാഞ്ജലികൾ
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ രാജസ്ഥാൻ സർക്കിൾ സെക്രട്ടറി സഖാവ് അശോക് പരീഖ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ജയ്പൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ആരോഗ്യം വീണ്ടെടുക്കുമെന്ന് നാം പ്രതീക്ഷിച്ചിരുന്നുവെങ്കിലുംസഖാവ് അശോക് പരീഖ് എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ രാജസ്ഥാൻ സർക്കിളിലെ ഏറ്റവും ശക്തവും പ്രബലവുമായ സംഘടനയാക്കി മാറ്റുന്നതിൽസഖാവ് അശോക് പരീഖ് നിർണായക പങ്ക് വഹിച്ചു.തന്റെ ജീവിതം മുഴുവൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും തൊഴിലാളിവർഗത്തിന്റെ…
