ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നു, ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നു

ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുതിച്ചുയരുകയാണ്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് (ഒക്ടോബർ 25) പെട്രോൾ വില ലിറ്ററിന് 107/- രൂപയും ഡീസലിൻ്റെ വില 95/- ​​രൂപയുമാണ്. ഡീസലിൻ്റെ ഈ അഭൂതപൂർവമായ വർദ്ധനവ് ചരക്ക് ഗതാഗതം ചിലവേറിയതായി മാറിയിരിക്കുന്നു. അതിൻ്റെ ഫലമായി എല്ലാ അവശ്യസാധനങ്ങളുടെയും വില കുത്തനെ ഉയരുന്നു. ഈ വിലക്കയറ്റം തൊഴിലാളികളെ സാരമായി ബാധിക്കുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർദ്ധനവാണ്…

എന്തുകൊണ്ട് IDA വർദ്ധനവ് ജീവനക്കാർക്ക് അതാത് മാസത്തെ ശമ്പളത്തോടെപ്പം ലഭിക്കുന്നില്ല

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് (സി‌പി‌എസ്‌യു) ഒരു വർഷത്തിൽ നാല് തവണ ഐ‌ഡി‌എ വർദ്ധനവ് ലഭിക്കാൻ അർഹതയുണ്ട്. അതായത്, ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 മുതൽ. ഇതുവരെ, മുകളിൽ സൂചിപ്പിച്ച മാസങ്ങളിൽ തന്നെ DPE ഐഡിഎ വർദ്ധനവിൻ്റെ ശതമാനം പ്രഖ്യാപിച്ചിരുന്നു. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും DPE ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ അതാത് മാസത്തെ ശമ്പളത്തോടൊപ്പം തന്നെ വർദ്ധിപ്പിക്കുന്ന ഐഡിഎ…

ബിഎസ്എൻഎൽ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്

ബിഎസ്എൻഎൽ മേഖലയിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും സംയുക്ത കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ, ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (സിഐടിയു) എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് മാർച്ച്. ബിഎസ്എൻഎൽ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ബിഎസ്എൻഎല്ലിന് 4ജി സേവനം…

കാത്തലിക് സിറിയന്‍ ബാങ്ക് (സി.എസ്.ബി) ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക

തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സി.എസ്.ബി) ജീവനക്കാര്‍ മാനേജ്മെന്‍റിന്‍റെ തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് സമരം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒക്ടോബര്‍ 20, 21, 22 തീയ്യതികളിലാണ് പണിമുടക്ക്. പണിമുടക്കുന്ന തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സമര കേന്ദ്രങ്ങളിലേക്ക് അഭിവാദ്യ പ്രകടനങ്ങൾ സംഘടിപ്പിക്കണം.

AUAB യുടെ നേതൃത്വത്തിൽ ട്വിറ്റർ കാമ്പയിൻ – ഒക്ടോബർ 29 ന്

AUAB കേന്ദ്ര കമ്മിറ്റി യോഗം ഇന്നലെ 18.10.2021 ഓൺലൈനിൽ ചേർന്നു. AUAB മുന്നോട്ടു വച്ച ഡിമാൻഡുകൾ പരിഹ രിക്കുന്നതിനു മാനേജ്മെൻ്റ് സ്വീകരിക്കുന്ന നടപടികൾ യോഗം വിലയിരുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാ ജനറൽ സെക്രട്ടറിമാരും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിഎംഡി സ്വീകരിക്കുന്ന കുറ്റകരമായ അനാസ്ഥയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അതുകൊണ്ട് മാറ്റിവച്ച ട്വിറ്റർ ക്യാമ്പയിൻ 29.1.2021 ന് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ട്വിറ്റർ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന്…

കേന്ദ്ര പ്രവർത്തകസമിതി യോഗം – നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുക

BSNLഎംപ്ലോയീസ് യൂണിയൻ്റെ കേന്ദ്ര പ്രവർത്തകസമിതി യോഗം 17.10.2021ന് ഓൺലൈനിൽ ചേർന്നു. 45 പ്രവർത്തകസമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. പ്രസിഡൻ്റ് സ: അനിമേഷ് മിത്ര അദ്ധ്യക്ഷത വഹിച്ചു. എജിഎസ് സഖാവ് ജോൺ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സഖാവ് സ്വപൻ ചക്രവർത്തി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സഖാവ് പി.അഭിമന്യു റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നുള്ള ചർച്ചകൾ വളരെ സജീവമായിരുന്നു. നാഷണൽ…

വർദ്ധിച്ച IDA ഉത്തരവ് ഉടൻ നൽകണം

2021ജൂലായിലും ഒക്ടോബറിലും വർദ്ധിച്ച IDA ഉത്തരവ് DPE നൽകിയിട്ടില്ല. സാധാരണ അതാത് മാസങ്ങളിൽ തന്നെ ഉത്തരവ് നൽകാറുണ്ടായിരുന്നു. എന്നാൽ ജൂലായിൽ വർദ്ധിച്ച IDA യുടെ ഉത്തരവ് പോലും മൂന്നു മാസം കഴിഞ്ഞിട്ടും നൽകുവാൻ DPE തയ്യാറായിട്ടില്ല. 2021 ജൂലായിലെയും ഒക്ടോബറിലെയും വർദ്ധിച്ച IDA ഉത്തരവ് ഉടൻ നൽകണമെന്ന് അവശ്യപ്പെട്ട് ജനറൽ സെക്രട്ടറി DPE സെക്രട്ടറിക്ക് കത്ത് നൽകി

ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ബില്ലുകൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുക – BSNL എംപ്ലോയീസ് യൂണിയൻ

ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ബില്ലുകൾ നൽകുന്നകാര്യത്തിൽ വലിയ കാലതാമസമാണ് BSNL മാനേജ്മെൻ്റ് വരുത്തുന്നത്. പെൻഷൻകാരുടെ 2019 ഏപ്രിൽ മുതലുള്ള മെഡിക്കൽ ബില്ലുകൾ നൽകിയിട്ടില്ല. അതായത് ഏകദേശം രണ്ടര വർഷത്തെ മെഡിക്കൽ ബില്ലുകൾ നൽകിയിട്ടില്ല. ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ 2020 ഏപ്രിൽ മുതലും നൽകുന്നില്ല. ജീവനക്കാരുടെ കാര്യത്തിൽ ഒന്നര വർഷത്തെ കാലതാമസവും ഉണ്ട്. ഈ വിഷയം നിരവധി തവണ സിഎംഡി മുൻപാകെ ഉന്നയിക്കുകയും ചർച്ചചെയ്തതുമാണ്….

© BSNL EU Kerala