BSNL നേരിട്ട് നിയമിച്ച ജീവനക്കാർക്കുവേണ്ടി ഒരു പെൻഷൻ സ്‌കീം 5.5.2016 മുതൽ നിലവിൽ വന്നു. LIC ആണ് ഫണ്ട് മാനേജർ. ഇതുപ്രകാരം നേരിട്ട് നിയമിച്ച ജീവനക്കാർ വിരമിക്കുകയോ മരണപ്പെടുകയോ ചെയ്താൽ ഈ പദ്ധതി പ്രകാരം ജീവനക്കാർക്ക് / ആശ്രിതർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കോർപ്പറേറ്റ് ഓഫീസ് 2022 ജനുവരി 14 ന് പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിൽ 251 ജീവനക്കാർ ഇക്കാലയളവിൽ വിരമിക്കുകയോ മരണപ്പെടുകയോ BSNL വിട്ടുപോവുകയോ ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് നടപ്പിലാക്കാൻ നാളിതുവരെ സർക്കിൾ അധികൃതർ ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. ഈ ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ജില്ലാ അധികാരികൾക്ക് നിർദ്ദേശം നല്കണമെന്നും സർക്കിൾ തലത്തിൽ ഈ വിഷയങ്ങൾ കോ-ഓർഡിനേറ്റ് ചെയ്യാൻ ഒരു ഉദ്യാഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും 1.2.2022 നും 30.6.2022 നും ഇടയ്ക്ക് വിരമിക്കുന്ന ജീവനക്കാരുടെ വിഷയത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് സർക്കിൾ യൂണിയൻ നൽകിയ കത്ത്.