ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – പത്തനംതിട്ട

കൺവെൻഷൻ CITU ജില്ലാസെക്രട്ടറി P.B.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എന്തുകൊണ്ട് AIBDPA ഉൾപ്പെടുന്ന കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഈ റാലിയിൽ പങ്കെടുക്കുന്നു എന്ന് ജില്ലാ സെക്രട്ടറി MGS കുറുപ്പ് വിശദീകരിച്ചു.  ജില്ലാ പ്രസിഡന്റ്‌ K S അജികുമാർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ ഓർഗനൈസിങ്‌ സെക്രട്ടറി തോമസ് മാത്യു സ്വാഗതവും ജില്ലാ ട്രഷറർ സ. KR രാജേന്ദ്രൻ നന്ദിയും പറഞ്ഞു. മഹിളാ കമ്മിറ്റി കൺവീനർ സദാനന്ദി,…

ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – കോഴിക്കോട്

മാനാഞ്ചിറ ടെലി.എക്സ്ചേഞ്ചിനു മുന്നിൽ സി ഐ ടി യു ജില്ലാ സെക്രട്ടറി സ. പി കെ മുകുന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സ. എ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സഖാക്കൾ വി എ എൻ നമ്പൂതിരി , എം വിജയകുമാർ, സി കെ വിജയൻ ,കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – കണ്ണൂർ

കെ.ജി.ബോസ് മന്ദിരത്തിൽ വെച്ച് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.  AIBDPA ജില്ലാ പ്രസിഡണ്ട് കെ. ശാന്തകുമാറിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം സിഐടിയു ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. BSNLEU സംസ്ഥാന പ്രസിഡണ്ട് പി മനോഹരൻ  AIBDPA സംസ്ഥാന പ്രസിഡണ്ട് കെ മോഹനൻ BSNL CCLU ജില്ലാ സെക്രട്ടറി വി.വി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ BSNLEU ജില്ലാ സെക്രട്ടറി പി.വി.രാമദാസ് സ്വാഗതവും, AlBDPA നേതാവ്…

ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – ആലപ്പുഴ

ജില്ലാ കൺവെൻഷൻ പി&ടി സൊസൈറ്റി ഹാളിൽ വെച്ച്  നടന്നു. എഐബിഡിപിഎ ജില്ലാ പ്രസിഡന്റ് കേശവൻ നായർ അധ്യക്ഷതവഹിച്ച കൺവെൻഷൻ പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ MLA) ഉദ്ഘാടനം ചെയ്തു. പി.ആർ.ഷാജി മോൻ ജില്ലാ സെക്രട്ടറി BSNLEU സ്വാഗതo പറഞ്ഞു. K.G.ജയരാജ് (അഖി. ജനറൽ സെക്രട്ടറി AIBDPA)  മുഖ്യ പ്രഭാഷണം നടത്തി. ഗീതമ്മ.D (BSNLEU വനിതാ സബ് കമമറ്റി കൺവീനർ) ആശംസയർപ്പിച്ചു. പി.രാജീവൻ AlBDPA നന്ദി  പറഞ്ഞു.

മാർച്ച് – 8 അന്തർദേശീയ വനിതാ ദിനം

അന്തര്‍ദ്ദേശീയ വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ മഹിളാ സബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും സെമിനാറും നടന്നു. ‘ഡിജിറ്റല്‍ സാങ്കേതിക മുന്നേറ്റം ലിംഗ സമത്വത്തിന്’ എന്ന വിഷയത്തെ കുറിച്ചായിരുന്നു സെമിനാര്‍

2023 ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ജില്ലാ കോ ഓർഡിനേഷൻ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും, യോഗവും നടത്തി.

2023 ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ജില്ലാ കോ ഓർഡിനേഷൻ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും, യോഗവും നടത്തി..

BSNL എംപ്ലോയീസ് യൂണിയനും BSNL ഡയറക്ടറും (HR) തമ്മിലുള്ള കൂടിക്കാഴ്ച

ജനറൽ സെക്രട്ടറി സഖാവ് പി.അഭിമന്യു ട്രഷറർ സ.ഇർഫാൻ പാഷ എന്നിവർ ഡയറക്ടർ (എച്ച്ആർ) ശ്രീ.അരവിന്ദ് വാഡ്‌നേർക്കറെ കാണുകയും താഴെപ്പറയുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. (1) പ്രത്യേക JTO LICE ഫലങ്ങളുടെ പ്രഖ്യാപനം .ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചയുടെ വിശദാംശങ്ങൾ ഇതിനകം അയച്ചിട്ടുണ്ട്. (2) റൂൾ 9-ൽ വരുത്തിയ ഭേദഗതികൾ – CMD BSNL- നൽകിയ ഉറപ്പ് പാലിക്കാത്ത നടപടി. ബിഎസ്എൻഎൽ ട്രാൻസ്ഫർ…

AD(OL), SDE(OL) എന്നിവയിലെ പ്രമോഷനുകൾ – കേരള സർക്കിൾ ഓഫീസിൻ്റെ നിർദ്ദേശങ്ങൾക്ക് സമ്മതം നൽകണം – BSNL എംപ്ലോയീസ് യൂണിയൻ

വിജയിച്ച LICE ഉദ്യോഗാർത്ഥികൾക്ക് AD(OL), SDE(OL) ആയി സ്ഥാനക്കയറ്റം നൽകുന്നതിന് അനുമതി തേടി കേരള സർക്കിൾ ഓഫീസ് കോർപ്പറേറ്റ് ഓഫീസിലേക്ക് കത്ത് അയച്ചു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം തേടുന്നത്. എന്നാൽ, കോർപ്പറേറ്റ് ഓഫീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽഇയു മാനേജ്മെൻ്റിന് കത്തെഴുതിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ.പി.അഭിമന്യു, ശ്രീ.എസ്.എൻ.ഗുപ്ത, ജിഎം (പേഴ്‌സ്.) നെ സന്ദർശിച്ച് കേരള…

© BSNL EU Kerala