ജോയിന്റ് ഫോറം പ്രക്ഷോഭ പരിപാടി വിജയിപ്പിക്കുക
ശമ്പള പരിഷ്കരണം നടപ്പാക്കുക , 4ജി / 5 ജി സേവനങ്ങൾ ഉടൻ ആരംഭിക്കുക , പുതിയ പ്രമോഷൻ പോളിസി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നോൺ എക്സിക്യൂട്ടീവ് സംഘടനകളുടെ ഐക്യവേദിയായ ജോയിൻറ് ഫോറം നേതൃത്വത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 15-05-2023 ന് നടന്ന യോഗത്തിൽ ബിഎസ്എൻഎൽ എംപ്ലോയിസ് യൂണിയൻ, എൻ എഫ് ടി ഇ , എഫ് എൻ ടി ഒ , എസ്എൻഎടിടിഎ , ബിഎസ്എൻഎൽ എംഎസ് , ബിഎസ്എൻഎൽ എടിഎം, ബിഎസ്എൻഎൽ ഡിഇയു എന്നീ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു.
യോഗം താഴെ പറയുന്ന പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
01-06-2023 – ജില്ലാ കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങല . ആവശ്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് .
14 – 06 -2003 – സംസ്ഥാനതലത്തിൽ രാജഭവൻ മാർച്ച് .
26- 06 – 2023 – ഡൽഹി ചലോ – പരമാവധി സഖാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഡൽഹി മാർച്ച് .
പരിപാടികൾക്ക് നല്ല പ്രചരണം നടത്തണം. മാധ്യമങ്ങളിലും നോഷ്യൽ മീഡിയയിലും ആവശ്യമായ പ്രചരണം സംഘടിപ്പിക്കണം.
എല്ലാ പെൻഷൻ സംഘടനകളുടെയും സഹകരണം തേടണം.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
