സർക്കിൾ മഹിളാ കമ്മറ്റി യോഗം – തൃശൂർ – 27-06-2023
സർക്കിൾ മഹിളാ കമ്മറ്റി യോഗം 27-06-2023 ന് തൃശൂർ പി & ടി സൊസൈറ്റി ഹാളിൽ ചേർന്നു. 24 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. എറണാകുളം, മലപ്പുറം, സിജിഎംടി ജില്ലകളിൽ നിന്നും പങ്കാളിത്തം ഉണ്ടായില്ല. യോഗം WWCC അഖിലേന്ത്യാ കൺവീനർ സ.കെ.എൻ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. സർക്കിൾ വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കിൾ മഹിളാ സബ് കമ്മറ്റി കൺവീനർ ബീനാ ജോൺ…
കൊല്ലം ജില്ലാ സമ്മേളനം
കേന്ദ്ര മേഖലയിൽ പൊതുമേഖലക്ക് അവഗണനയും കോർപറേറ്റുകൾക്ക് പരിഗണനയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ 4G/5G നൽകാതെയും വികസന പ്രവർത്തനങ്ങൾ മുരടിപ്പിച്ചും സ്ഥാപനത്തെ പിറകോട്ടടിപ്പിക്കുന്ന നയസമീപനങ്ങളാണ് കേന്ദ്രസർക്കാർ പിൻതുടരുന്നത് എന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ പതിനൊന്നാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പ്രസ്ഥാവിച്ചു. ജില്ലാ പ്രസിഡന്റ് ആർ മഹേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അഭിലാഷ്…
കോഴിക്കോട് ജില്ലാ സമ്മേളനം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. അദാനി-അംബാനിമാർക്കായി സാമ്പത്തിക മേഖലയാകെ അടിയറ വെയ്ക്കുന്ന മോഡി സർക്കാറിൻ്റെ നയത്തിൻ്റെ ഭാഗമാണ് ബിഎസ്എൻഎല്ലിനോട് കാട്ടുന്ന അവഗണന. കോർപ്പറേറ്റുകൾ വളരുകയും ബഹു ഭൂരിഭാഗം ജനങ്ങൾ ദരിദ്രരാവുകയും ചെയ്യുന്നു എന്നതാണ് ഇതിൻ്റെ ഫലം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗിരീഷ് വിശദീകരിച്ചു. ബിഎസ്എൻഎൽഇയു സ്ഥാപക ജനറൽ സെക്രട്ടറി വി.എ.എൻ.നമ്പൂതിരി, അഖിലേന്ത്യാ…
ബിഎസ്എൻഎൽ തൊഴിലാളികൾ രാജ്ഭവൻ മാർച്ച് നടത്തി
ബിഎസ്എൻഎൽ 4ജി, 5ജി സേവനം ഉടൻ ആരംഭിക്കുക, ജീവനക്കാർക്ക് ശമ്പള പരിഷ്കരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ ജീവനക്കാർ രാജ്ഭവൻ മാർച്ച് നടത്തി. എല്ലാ സ്വകാര്യ ടെലികോം കമ്പനികളും വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് 5 \ജി സേവനം ആരംഭിച്ച സാഹചര്യത്തിലും ബിഎസ്എൻഎല്ലിന് 4ജി സേവനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ തടസ്സം സൃഷ്ടിക്കുകയാണ്. അഭ്യന്തര സാങ്കേതിക വിദ്യയിൽ മാത്രമേ ബിഎസ്എൻഎൽ 4ജി…
യാത്രയയപ്പ് നൽകി
എറണാകുളം – സർവ്വീസിൽ നിന്നും വിരമിച്ച ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസി.സെക്രട്ടറി കെ.വി.പ്രേംകുമാർ എറണാകുളം ജില്ലാ അസി.സെക്രട്ടറി പി.കെ.മത്തായി, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.സുരേന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ എൻ.എസ്.സെബാസ്റ്റ്യൻ, കെ.എ.ജോസഫ് എന്നിവർക്ക് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എസ്.പീതാംബരൻ,…
ലോക പരിസ്ഥിതി ദിനം ആചരിച്ചു
BSNL എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷതൈ നട്ടും പരിസ്ഥിതി പ്രതിജ്ഞ ചെയ്തും ദിനാചരണം സംഘടിപ്പിച്ചു.
മലപ്പുറം ജില്ലാ സമ്മേളനം – 4ജി, 5ജി സര്‍വീസ് ഉടന്‍ ആരംഭിക്കണം
ബിഎസ്എന്‍എല്‍ 4ജി ,5ജി സര്‍വീസ് രാജ്യത്ത് ഉടന്‍ ആരംഭിക്കണമെന്ന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ പതിനൊന്നാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എം പി വേലായുധന്‍ അധ്യക്ഷത വഹിച്ചു. ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം വിജയകുമാര്‍, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി മനോഹരന്‍, സർക്കിൾ അസി….
01.06.2023-ന് നടന്ന മനുഷ്യച്ചങ്ങല
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 4ജി/5ജി സേവനം ഉടൻ ആരംഭിക്കുക, പുതിയ പ്രൊമോഷൻ പോളിസി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 01.06.2023-ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജോയിന്റ് ഫോറം നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
കെ.ശ്രീനിവാസൻ സർവീസിൽ നിന്നും വിരമിച്ചു.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ 39 വർഷത്തെ സേവനം പൂർത്തിയാക്കി 31.5.2023 ന് സർവീസിൽ നിന്നും വിരമിച്ചു. 1983 ൽ കോഴിക്കോട് മാനാഞ്ചിറ ടെലിഫോൺ എക്സ്ചേഞ്ചിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ച സഖാവ് കമ്പിത്തപ്പാൽ മേഖലയിൽ നിലനിന്നിരുന്ന ആർടിപി ചൂഷണ സമ്പ്രദായം അവസാനിപ്പിക്കാൻ എൻ എഫ് പി ടി ഇ നടത്തിയ സമരങ്ങളിലൂടെ സംഘടനാ നേതൃത്വത്തിലേയ്ക്കുയർന്നു. എൻ എഫ്…
01.06.2023-ന് നടക്കുന്ന മനുഷ്യച്ചങ്ങല പരിപാടി വിജയിപ്പിക്കുക
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 4ജി/5ജി സേവനം ഉടൻ ആരംഭിക്കുക, പുതിയ പ്രൊമോഷൻ പോളിസി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 01.06.2023-ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ ജോയിന്റ് ഫോറം തീരുമാനിച്ചിരുന്നു. BSNL എംപ്ലോയീസ് യൂണിയൻ്റെ എല്ലാ ജില്ലാ യൂണിയനുകളും സംയുക്ത ഫോറത്തിൻ്റെ മറ്റ് സംഘടനകളുമായും പെൻഷൻ സംഘടനകളുമായും ബന്ധപ്പെട്ട് മനുഷ്യച്ചങ്ങല പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.