ബി‌എസ്‌എൻ‌എൽ രൂപീകരിക്കുന്നതിന് മുമ്പ് ഡിഒടി ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയും പരിശീലനത്തിനായി അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരുടെ പരിശീലനം പൂർത്തിയാകുന്നതിന് മുമ്പ് ബി എസ് എൻ എൽ രൂപീകരിക്കുകയും ഇത്തരം ജീവനക്കാരെ BSNL റിക്രൂട്ടുകളായി കണക്കാക്കുകയും ചെയ്തു. അവർക്ക് രാഷ്ട്രപതിയുടെ ഉത്തരവുകൾ (Presidential order) പുറപ്പെടുവിച്ചിട്ടില്ല, കൂടാതെ GPF-ൻ്റെ പരിധിയിൽ അവരെ ഉൾപ്പെടുത്തിയിട്ടില്ല.ബിഎസ്എൻഎൽഇയു ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സിഎംഡി ബിഎസ്എൻഎല്ലിനും ടെലികോം സെക്രട്ടറിക്കും കത്തെഴുതിയിട്ടുണ്ട്. ഇതിനിടയിൽ ഇത്തരത്തിലുള്ള ജീവനക്കാർ കോടതിയെ സമീപിച്ചു. ബഹുമാനപ്പെട്ട പല CAT-കളും ബഹുമാനപ്പെട്ട ഹൈക്കോടതികളും ജീവനക്കാർക്ക് അനുകൂലമായി ഉത്തരവിട്ടു. എന്നാൽ ഡിഒടിയുടെ നിർദേശപ്രകാരം ബിഎസ്എൻഎൽ മാനേജ്മെൻ്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 26.07.2023 ന് നടന്ന കോടതി ഹിയറിംഗിൽ BSNL സമർപ്പിച്ച അപ്പീൽ (SLP) ബഹുമാനപ്പെട്ട സുപ്രീം കോടതി തള്ളി. നീതി നിഷേധിക്കപ്പെട്ട നൂറുകണക്കിന് ജീവനക്കാരുടെ വലിയ വിജയമാണിത്.ഇതേത്തുടർന്ന്, റിക്രൂട്ട് ചെയ്യപ്പെട്ട എല്ലാ ജീവനക്കാരുടെയും കാര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു ടെലികോം സെക്രട്ടറിക്കും സിഎംഡി ബിഎസ്എൻഎല്ലിനും ഇന്ന് വീണ്ടും കത്ത് നൽകി.