റഫറണ്ടത്തിന് ശേഷമുള്ള ആദ്യ സർക്കിൾ കൗൺസിൽ യോഗം 08-09-2023 ന് കൗൺസിൽ ചെയർമാനായ സിജിഎംടി ശ്രീ.ബി.സുനിൽകുമാർ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജനറൽ മാനേജർ (എച്ച് ആർ) ശ്രീ.ആർ.സതീഷ് സ്വാഗതം പറഞ്ഞു. സിജിഎംടി തൻ്റെ ആമുഖ പ്രഭാഷണത്തിൽ ബിഎസ്എൻഎല്ലിൻ്റെ ഇന്നത്തെ സ്ഥിതിയും, നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും വിശദീകരിച്ചു. എല്ലാ മേഖലയെ കുറിച്ചും വിശദമായി സംസാരിച്ച അദ്ദേഹം കൂട്ടായ പ്രവർത്തനത്തിൻ്റെ ആവശ്യകതയും എടുത്തു പറഞ്ഞു. തുടർന്ന് സ്റ്റാഫ് സൈഡ് ലീഡർ, സ്റ്റാഫ് സൈഡ് സെക്രട്ടറി എന്നിവർ സംസാരിച്ചു. കൗൺസിൽ യോഗം സൗഹാർദ്ദപരമായ ചർച്ചയുടെ വേദിയാണെന്നും എല്ലാ തലത്തിലും സംഘടനകളുമായി ചർച്ച നടത്തേണ്ടതിൻ്റെ ആവശ്യകതയും സർക്കിൾ സെക്രട്ടറി ചൂണ്ടിക്കാട്ടി. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെ അവഗണിക്കുന്ന സമീപനം മാറണമെന്നും സെക്രട്ടറി പറഞ്ഞു. സർക്കിൾ ഓഫീസിലെ ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുത്തു. എംപ്ലോയീസ് യൂണിയൻ പ്രതിനിധികളായ എം.വിജയകുമാർ, പി.മനോഹരൻ, കെ.എൻ.ജ്യോതിലക്ഷ്മി, കെ.ശ്രീനിവാസൻ, ബീനാ ജോൺ , കെ.മോഹനൻ, കെ.ആർ.കൃഷ്ണദാസ്, ആർ.എസ്.ബിന്നി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തുടർന്ന് 16 ഇന അജണ്ട ചർച്ച ചെയ്തു. മാനേജ്മെൻ്റ്

 1. ലാൻ്റ് ലൈൻ മേഖലയുടെ ആധുനികവൽക്കരണത്തിൻ്റെ ഭാഗമായി ഫൈബർ സംവിധാനത്തിലേക്ക് മാറ്റാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിലെ കരാറുകാരുടെ പ്രവർത്തി അവലോകനം ചെയ്യുമെന്നും ലാൻ്റ് ലൈൻ ആസ്തികൾ സംരക്ഷിക്കാൻ വേണ്ട നടപടി ഉണ്ടാവുമെന്നും മാനേജ്മെൻ്റ് ഉറപ്പു നൽകി.
 2. ഫൈബർ മേഖലയിൽ കരാറുകാരെ നിയന്ത്രിക്കാനുള്ള ഉത്തരവുകൾ ഇതിനകം നൽകിയിട്ടുണ്ട്. തുടർന്നും ഇക്കാര്യം നിരീക്ഷിക്കുന്നതാണ്.
 3. മൊബൈൽ മേഖലയിൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമെന്ന നിലയിൽ 684 ബാറ്ററി സെറ്റുകളും 199 പവർ പ്ലാൻ്റ്കളും കേരളത്തിന് അനുവദിച്ചുട്ടുണ്ട്. 580 ബാറ്ററി സെറ്റുകൾക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്. ഇതിലൂടെ മൊബൈൽ രംഗത്തെ പ്രവർത്തനം മെച്ചപ്പെടും. എന്നാൽ സാങ്കേതിക വിദ്യയിലെ പ്രശ്നങ്ങൾ 4ജി/5ജി നടപ്പാകുന്നതിലൂടെ മാത്രമേ പരിഹരിക്കപ്പെടുകയുള്ളു എന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി.
 4. മാർക്കറ്റിംഗ് രംഗം മെച്ചപ്പെടുത്താനും പ്രവർത്തനം സുതാര്യമാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ ജില്ലകൾക്ക് നൽകിയിട്ടുണ്ട്. നമ്മുടെ കസ്റ്റമർ സർവ്വീസ് സെൻ്ററിന് സമീപം മേളകൾ അനുവദിക്കില്ല.
 5. കസ്റ്റമർ സെൻ്റർ കരാർ നൽകുന്നത് സുതാര്യമാക്കും. ഏതെങ്കിലും സ്ഥലങ്ങളിൽ നിയമപരമായല്ല കാര്യങ്ങൾ നടക്കുന്നതെങ്കിൽ പരിശോധിക്കും. ആരും ഏറ്റെടുത്തിട്ടില്ലാത്ത കസ്റ്റമർ സെൻ്ററുകൾ DSA വഴി നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.
 6. മലപ്പുറം ട്രാൻസ്ഫർ വിഷയം – ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കും. TT ട്രാൻസ്ഫർ ഉടൻ നടപ്പാകും. Sr TOA ട്രാൻസ്ഫറുകൾ അനുഭാവപൂർവ്വം പരിഗണിക്കും.
 7. മെഡിക്കൽ – കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യാൻ നടപടി സ്വീകരിക്കും.
  ക്യാഷ്‌ലെസ് ചികിൽസയ്ക്ക് ഓരോ ജില്ലയിലും ഒരു ആശുപത്രിയെങ്കിലും എംപാനൽ ചെയ്യാൻ തീവ്രശ്രമം നടത്തും.
 8. CGHS പുതുക്കിയ നിരക്ക് നടപ്പാക്കും. മെഡിക്കൽ ബില്ലുകൾ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ സ്കാനറുകളും, ജീവനക്കാർക്ക് ഇ ഓഫീസ് പാസ് വേർഡും അനുവദിക്കും.
 9. ജീവനക്കാർക്ക് ടവൽ, സോപ്പ് തുടങ്ങിയ അവശ്യ വസ്തുക്കൾ അനുവദിക്കും.
 10. ഓൺലൈൻ അറ്റൻഡൻസ് – ആവശ്യമായ സ്ഥലങ്ങളിൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കും. ഒന്നിൽ കൂടുതൽ എക്സ്ചേഞ്ചുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മൊബൈൽ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കും.
 11. കമ്പ്യൂട്ടർ, പ്രിൻ്റർ എന്നിവ വാങ്ങുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ചു വരുന്നു. ജില്ലകൾ ആവശ്യം സർക്കിൾ ഐ ടി വിഭാഗത്തെ അറിയിക്കണം.
 12. ഇൻസ്പക്ഷൻ ക്വാർട്ടർസുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കും. ആവശ്യക്കാരായ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും.
 13. സ്റ്റാഫ് ക്വാർട്ടർസുകൾ ആവശ്യക്കാരുണ്ടെങ്കിൽ അറ്റകുറ്റപ്പണി നടത്തി അനുവദിക്കും.
 14. മാനേജ്മെൻ്റ് പുറത്തിറക്കുന്ന ഉത്തരവുകളും അറിയിപ്പുകളും സംഘടനകൾക്ക് ലഭ്യമാക്കും.
 15. മാർക്കറ്റിംഗ് വിഭാഗം ജീവനക്കാർക്ക് മാർച്ച് 2022 ന് ശേഷം ഇൻസൻറ്റീവ് നൽകാത്ത വിഷയം കോർപ്പറേറ്റ് ഓഫീസിൻ്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാൻ ശ്രമിക്കും.
 16. ബാങ്കിൽ പണമടയ്ക്കുന്നതിനുള്ള കൺവേയൻസ് ചാർജ്ജ് അനുവദിക്കും.