അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം 2026 ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളിൽ മംഗലാപുരത്ത് ചേർന്നു. മുതിർന്ന നേതാവ് വി എ എൻ നമ്പൂതിരി ദേശീയ പതാകയും അഖിലേന്ത്യാ പ്രസിഡന്റ് എം വിജയകുമാർ സംഘടനയുടെ രക്ത പതാകയും ഉയർത്തിയതോടെ പ്രവർത്തക സമിതി യോഗം ആരംഭിച്ചു. മംഗലാപുരം ജില്ലാ സെക്രട്ടറി തൻവീർ പാഷ സ്വാഗതം ആശംസിച്ചു.ജനറൽ സെക്രട്ടറി അനിമേഷ് മിത്ര…

ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ തീരുമാനം കൈകൊള്ളുന്നില്ല – ജനറൽ സെക്രട്ടറിമാർ പ്രതിഷേധം രേഖപ്പെടുത്തി

ദീർഘകാലമായി നിലനിൽക്കുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ, പ്രത്യേകിച്ച് നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ തയ്യാറാകാത്ത ബിഎസ്എൻഎൽ മാനേജ്മെൻ്റ് നിലപാടിൽ എംപ്ലോയീസ് യൂണിയൻ, എൻഎഫ്ടിഇ ജനറൽ സെക്രട്ടറിമാർ ഡയറക്ടറോട് (എച്ച്ആർ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 03.02.2026-ന്, ബിഎസ്എൻഎൽഇയു ജനറൽ സെക്രട്ടറി അനിമേഷ് മിത്ര, NFTE BSNL ജനറൽ സെക്രട്ടറി ചന്ദേശ്വർ സിംഗ് എന്നിവർ BSNL ഡയറക്ടർ (HR) ഡോ. കല്യാൺ സാഗർ…

ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി(BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ മുംബൈയിൽ

ബിഎസ്എൻഎൽ വർക്കിങ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ (BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ 28-03-2026 ന് മുംബൈയിൽ നടത്താൻ അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കൺവൻഷൻ്റെ ഏകോപനത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി BSNL WWCC കൺവീനർ കെ എൻ ജ്യോതിലക്ഷ്മി, ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിംഗെ, വൈസ് പ്രസിഡൻ്റ് കെ രമാദേവി, സർക്കിൾ സെക്രട്ടറി കോട്ടിക് ബസ്തെ എന്നിവരെ പ്രവർത്തക സമിതി…

12-02-2026 ദേശീയ പണിമുടക്ക് – ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു.

പൊതു ആവശ്യങ്ങൾ ശ്രമശക്തി നീതി – 2025 ബില്ലും തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും പിൻവലിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP) പിൻവലിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികൾ കരാർവൽക്കരിക്കുന്നത് അവസാനിപ്പിക്കുക. എല്ലാ തൊഴിലാളികൾക്കും പ്രതിമാസം ₹26,000 കുറഞ്ഞ വേതനം ഉറപ്പാക്കുക. ബിഎസ്എൻഎൽ ജീവനക്കാരുടെ പ്രത്യേക ആവശ്യങ്ങൾ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക – Affordability നിബന്ധന…

പ്രതിഷേധ പ്രകടനം – 08-01-2026

ശമ്പള പരിഷ്കരണം ഉൾപ്പെടെ ബിഎസ്എൻഎൽ ജീവനക്കാരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളിൽ ബിഎസ്എൻഎൽ മാനേജ്‌മെന്റ് തുടരുന്ന അനാസ്ഥയിൽ ശക്തമായി പ്രതിഷേധിച്ച്,2026 ജനുവരി 8 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ മേഖലയിലെ എക്സിക്യൂട്ടീവ് – നോൺ എക്സിക്യൂട്ടീവ് സംഘടനകൾ സംയുക്തമായി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും പ്രകടനവും യോഗവും സംഘടിപ്പിച്ചു.

സഖാവ് അശോക് പരീഖ് അന്തരിച്ചു. ആദരാഞ്ജലികൾ

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ രാജസ്ഥാൻ സർക്കിൾ സെക്രട്ടറി സഖാവ് അശോക് പരീഖ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ജയ്പൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ആരോഗ്യം വീണ്ടെടുക്കുമെന്ന് നാം പ്രതീക്ഷിച്ചിരുന്നുവെങ്കിലുംസഖാവ് അശോക് പരീഖ് എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ രാജസ്ഥാൻ സർക്കിളിലെ ഏറ്റവും ശക്തവും പ്രബലവുമായ സംഘടനയാക്കി മാറ്റുന്നതിൽസഖാവ് അശോക് പരീഖ് നിർണായക പങ്ക് വഹിച്ചു.തന്റെ ജീവിതം മുഴുവൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും തൊഴിലാളിവർഗത്തിന്റെ…

അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി (സിഐടിയു) കൺവെൻഷൻ

അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ 13-ാമത് കൺവെൻഷൻ 2025 നവംബർ 01, 02 തീയതികളിൽ ഹൈദരാബാദിൽ നടന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ച സിഐടിയുവിൻ്റെ വൈസ് പ്രസിഡൻ്റ് സ. മേഴ്സിക്കുട്ടിയമ്മ ചെങ്കൊടി ഉയർത്തിയതോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. സിഐടിയു ജനറൽ സെക്രട്ടറി സ. തപൻ സെൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിഐടിയു അഖിലേന്ത്യാ പ്രസിഡൻ്റ് കെ ഹേമലത, വിവിധ മേഖലകളിൽ…

സഖാവ് സി സന്തോഷ് കുമാർ അന്തരിച്ചു. ആദരാഞ്ജലികൾ

എഐബിഡിപിഎ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയുമായ സി സന്തോഷ് കുമാർ അന്തരിച്ചു.സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ സംഘടനാ രംഗത്ത് നിറഞ്ഞു നിന്ന് പ്രവർത്തിച്ച സഖാവാണ്. അഡ്മിനിസ്ട്രേഷൻ യൂണിയൻ പ്രവർത്തകനായി സംഘടനാ പ്രവർത്തനം ആരംഭിച്ച സഖാവ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ രൂപീകരണത്തിന് ശേഷം ജില്ലാ സെക്രട്ടറി, സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി, സർക്കിൾ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ ഏറ്റെടുത്ത്…

© BSNL EU Kerala