ഇന്നത്തെ ശമ്പള പരിഷ്‌കരണ സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു – അടുത്ത യോഗം 22.03.2024-ന്
സംയുക്ത ശമ്പള പരിഷ്കരണ ചർച്ചാ സമിതി യോഗം ഇന്ന് ചേർന്നു. BSNLEU, NFTE സംഘടനകളുടെ എല്ലാ പ്രതിനിധികളും പങ്കെടുത്തു. 2018ൽ മാനേജ്‌മെൻ്റും യൂണിയനുകളും പരസ്പരം അംഗീകരിച്ച ശമ്പള സ്കെയിലുകൾ നടപ്പാക്കണമെന്ന് ഇരു യൂണിയനുകളും ശക്തമായി ആവശ്യപ്പെട്ടു. ഹ്രസ്വ ശമ്പള സ്കെയിലുകൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് യൂണിയനുകൾ വിശദീകരിച്ചു. എന്നാൽ മാനേജ്‌മെൻ്റ് ഇത് അംഗീകരിച്ചില്ല. നീണ്ട ചർച്ചകൾക്ക് ശേഷം സമിതിയുടെ അടുത്ത യോഗം 22.03.2024-ന്…
സർക്കിൾ പ്രവർത്തക സമിതി യോഗം 28-02-2024
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രവർത്തക സമിതി യോഗം 28-02-2024 ന് തിരുവനന്തപുരത്ത് ചേർന്നു. അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ പി.മനോഹരൻ യോഗത്തിൽ അധ്യക്ഷ വഹിച്ചു. സർക്കിൾ സെക്രട്ടറി എം.വിജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ രാജേഷ് കുമാർ വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. എജിഎസ് കെ.എൻ. ജ്യോതിലക്ഷ്മി, സർക്കിൾ മഹിളാ സബ്കമ്മറ്റി കൺവീനർ ബീനാ ജോൺ, എഐബിഡിപിഎ സംസ്ഥാന അസിസ്റ്റൻ്റ്…
ബിഎസ്എൻഎൽ പണിമുടക്കം പൂർണ്ണം
ബിഎസ്എൻഎൽ ജീവനക്കാർ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് പൂർണ്ണം. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ നോൺ എക്സിക്വീട്ടീവ് ജീവനക്കാരിൽ 95% ജീവനക്കാർ പണിമുടക്കി. സംസ്ഥാനത്തെ കസ്റ്റമർ സർവ്വീസ് സെൻ്ററുകളുടെ പ്രവർത്തനത്തെ സമരം ബാധിച്ചു.
16.02.2024 – പണിമുടക്ക് – വിജയകരമായി സംഘടിപ്പിക്കുക
16.02.2024 ഒരു ദിവസത്തെ പണിമുടക്ക് വിജയകരമായി സംഘടിപ്പിക്കാൻ ജീവനക്കാരോട് അഭ്യർത്ഥിക്കുന്നു.
All India Cultural Meet – കേരളാ ടീമിന് അഭിനന്ദനങ്ങൾ
നാഗ് പൂരിൽ നടക്കുന്ന All India Cultural Meet ൽ പങ്കെടുക്കുന്ന കേരളാ ടീമിന് സർക്കിൾ യൂണിയൻ്റെ അഭിനന്ദനങ്ങൾ
വോഡഫോൺ നെറ്റ് വർക്ക് താൽക്കാലികമായി ഉപയോഗപ്പെടുത്തി ബിഎസ്എൻഎൽ
4G സേവനം ആരംഭിക്കണം
ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. ഇതുമൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ബിഎസ്എൻഎല്ലിന് ഓരോ മാസവും നഷ്ടമാകുന്നത്. ബിഎസ്എൻഎല്ലിന് 4G ഉപകരണങ്ങൾ നൽകേണ്ട ടിസിഎസ്സിൻ്റെ പ്രവർത്തനം ഇപ്പോഴും ഫീൽഡ് ട്രയലിലാണ്. ബിഎസ്എൻഎൽ4G സേവനം 2024 ഡിസംബറിൽ മാത്രമേ ആരംഭിക്കാൻ കഴിയൂ എന്ന് സിഎംഡി ബിഎസ്എൻഎൽ അഹമ്മദാബാദിൽ വെച്ച് സംഘടനാ നേതാക്കളോട് വ്യക്തമാക്കിയിരുന്നു. വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ്…
ബിഎസ്എൻഎൽ തൊഴിലാളികളുടെയും പെൻഷൻകാരുടെയും സംസ്ഥാന കൺവെൻഷൻ
ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി സംസ്ഥാന കൺവെൻഷൻ സംഘടിപ്പിച്ചു. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, BSNL ൽ നിന്നും ഉപഭോക്താക്കൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് തടയുക, 4G /5G സേവനം ഉടൻ ആരംഭിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത്കോ ർപറേറ്റുകൾക്ക്കൈ മാറാനുള്ള നീക്കം ഉപേക്ഷിക്കുക, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻപദ്ധതിയിലൂടെ രാജ്യത്തിന്റെ ആസ്തികൾ വിറ്റഴിക്കാനുള്ള നടപടികൾ…
കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ
കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24-01-2024 ന് നടന്ന ധർണ്ണ
കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവെൻഷൻ
BSNLEU AIBDPA BSNLCCWF കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവെൻഷൻ ജനുവരി 30 ന് എറണാകുളത്ത്
16-02-2024 ന് ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 4ജി / 5ജി ഉടൻ ആരംഭിക്കുക, പുതിയ പ്രമോഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏകദിന സമരം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കാതെ കൂടുതൽ ജീവനക്കാരെ സ്റ്റാഗ്‌നേഷനിലേക്ക് എത്തിക്കുന്ന മാനേജ്മെന്റ് നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബിഎസ്‌എൻഎൽ 4ജി, 5ജി സേവനങ്ങൾ ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ മാസവും ലക്ഷക്കണക്കിന്…