ജെഇ കേഡറിൽ സർക്കിൾ / ജില്ലാ അന്തരം നീക്കുക – മുഴുവൻ ജെഇമാരെയും ജില്ലാ കേഡറായി പരിഗണിക്കുക – ബിഎസ്എൻഎൽഇയു
News
നേരത്തെ ജെഇ കേഡർ എസ്എസ്എ കേഡർ ആയിരുന്നു. മുഴുവൻ ജെഇമാരെയും എസ്എസ്എ കേഡറായി കണക്കാക്കിയിരുന്നു. എന്നാൽ പിന്നീട്, ജെഇ കേഡർ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. 2014-ന് മുമ്പ് റിക്രൂട്ട് ചെയ്ത ജെഇമാരെ എസ്എസ്എ കേഡറായി നിലനിർത്തി. 2014ന് ശേഷം നിയമിക്കപ്പെട്ട ജെഇമാരെ സർക്കിൾ കേഡറായി കണക്കാക്കുന്നു. ജെഇ കേഡർ പദവിയിലെ ഈ വിഭജനം സ്ഥാപനത്തിന് ഒരു തരത്തിലും ഗുണം ചെയ്തിട്ടില്ല. എന്നാൽ പല തരത്തിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ചു, ഇത് ജെഇമാർക്ക് പല തരത്തിൽ ദോഷം ചെയ്തു. മുഴുവൻ ജെഇ കേഡറിനെയും ജില്ലാ കേഡറായി പരിഗണിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു ഡയറക്ടർക്ക് (എച്ച്ആർ) കത്ത് നൽകി.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

