പണിമുടക്ക് – നാളത്തെ പ്രകടനം വിജയിപ്പിക്കുക
നവംബർ 26 ൻ്റെ പണിമുടക്കിനോടനുബന്ധിച്ച് നാളെ (19.11.2020) ഓഫീസ്/എക്സ്ചേഞ്ച്കൾക്ക് മുൻപിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുവാനുള്ള അഖിലേന്ത്യ/സർക്കിൾ പ്രവർത്തക സമിതി തീരുമാനം ഫലപ്രദമായി ജില്ലയിൽ സംഘടിപ്പിക്കണം. പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ള സംഘടനകളെ ഉൾപ്പെടുത്തി പരമാവധി കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ സംഘടിപ്പിക്കണം. പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപിടിക്കണം.
സർക്കിൾ മഹിളാ കമ്മിറ്റി യോഗം
സർക്കിൾ മഹിളാ കമ്മിറ്റി യോഗം സ.കെ.എൻ.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ ഓൺലൈനിലൂടെ 14.11.2020 ൽ ചേർന്നു. സർക്കിൾ മഹിളാ കമ്മിറ്റി കൺവീനർ സ.വി.ഭാഗ്യലക്ഷ്മി സ്വാഗതം ആശംസിക്കുകയും തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. യോഗം സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. BSNL 4G സേവനം, പൊതുപണിമുടക്ക്, BSNL ഡിമാൻഡ് എന്നിവയെ സംബന്ധിച്ച് ഉദ്ഘാടന പ്രസംഗത്തിൽ സർക്കിൾ സെക്രട്ടറി വിശദീകരിച്ചു. അഖിലേന്ത്യാ അസി:ജനറൽ സെക്രട്ടറി…
സർക്കിൾ മഹിളാ സബ് കമ്മിറ്റി യോഗം
സർക്കിൾ മഹിളാ സബ് കമ്മിറ്റി യോഗം 14.11.2020 ശനിയാഴ്ച രാവിലെ 9.30 ന് ഓൺലൈനിലൂടെ ചേരുന്നു.
BSNL എംപ്ലോയീസ് യൂണിയൻ പണിമുടക്ക് നോട്ടീസ് നൽകി
ടെലികോം സെക്രട്ടറിക്കും CMD ക്കുമാണ് നോട്ടീസ് നൽകിയത്. മറ്റ് 7 സംഘടനകളും നോട്ടീസ് നൽകും
2020 നവംബർ 26 : ദേശീയ പണിമുടക്ക് – പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക
പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക
ശമ്പളത്തിന് ആനുപാതികമായി PF പെൻഷൻ 6 മാസത്തിനകം നൽകണം : ഹൈക്കോടതി
മുൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ശമ്പളത്തിന് ആനുപാതികമായി 6 മാസത്തിനകം PF പെൻഷൻ നൽകണമെന്ന് ഹൈക്കോടതി. 2018 ഒക്ടോബർ 12 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് ജസ്റ്റിസ് എ എം ഷെഫീക്കും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബഞ്ചിൻ്റെ നിർദേശം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള എൺപതോളം കോടതിയലക്ഷ്യ ഹർജികൾ തീർപ്പാക്കിയാണ് ഈ നിർദേശം.
BSNL “CDA നിയമം 2006” ൽ ഭേദഗതി വരുത്തി
30 കൊല്ലം സർവീസോ അല്ലെങ്കിൽ 50/55 വയസ് പൂർത്തീകരിക്കുന്ന ജീവനക്കാരന് 3 മാസത്തെ നോട്ടീസ് നൽകി പിരിഞ്ഞുപോകാൻ വ്യവസ്ഥ ചെയ്തുകൊണ്ട് BSNL CDA നിയമം ഭേദഗതി ചെയ്തു.
സർക്കിൾ പ്രവർത്തകസമിതി യോഗം (ഓൺലൈൻ) – 4-11-2020 ബുധനാഴ്ച
4-11-2020 ബുധനാഴ്ച നടക്കുന്ന ഓൺലൈൻ സർക്കിൾ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കുന്നവർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചു.
സ.പി എം ബേബിയുടെ അകാല വേർപാടിൽ അനുശോചനം
സർക്കിൾ പ്രവർത്തകസമിതി യോഗം
BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ പ്രവർത്തകസമിതി യോഗം 2020 നവമ്പർ 4 ന് ഓൺലൈനിലൂടെ ചേരുന്നു. പണിമുടക്ക് ഉൾപ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും
