പണിമുടക്ക് വിജയിപ്പിക്കുക
പണിമുടക്ക് ആരംഭിക്കാൻ ഏതാനും മണിക്കൂറുകളാണ് അവശേഷിക്കുന്നത്. പരമാവധി ജീവനക്കാരെ പണിമുടക്കിൽ പങ്കെടുപ്പിക്കുന്നതിനുവേണ്ടിയുള്ള അവസാനഘട്ട പ്രവർത്തനം സംഘടിപ്പിക്കണം. എല്ലാ ജീവനക്കാരേയും ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കണം. ബ്രാഞ്ച് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണം. പണിമുടക്ക് നോട്ടീസ് കൊടുത്ത സംഘടനയിൽപ്പെട്ട ആരെങ്കിലും ജോലിക്ക് ഹാജരാകാൻ വരുന്നുണ്ടെങ്കിൽ അവരെ പിന്തിരിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സമാധാനത്തോടെ സംഘടിപ്പിക്കണം. പ്രധാനപ്പെട്ട എല്ലാ സംഘടനാ പ്രവർത്തകരും ഓഫീസുകളിൽ ഉണ്ടാകണം. പണിമുടക്കിയ മുഴുവൻ ജീവനക്കാരെയും അണിനിരത്തി പ്രധാന ഓഫീസുകൾക്ക് മുൻപിൽ പ്രകടനങ്ങൾ സംഘടിപ്പിക്കണം. കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പരിപാടികളിലും പങ്കാളികളാകണം. പണിമുടക്ക് റിപ്പോർട്ട് രാവിലെ 11 മണിക്ക് മുൻപായി സർക്കിൾ യൂണിയന് നൽകണം. പണിമുടക്ക് നമ്മുടെ മേഖലയിൽ വൻ വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു