കർഷകരുടെ പോരാട്ടത്തിന് പിന്തുണ: 03.12.2020 പ്രകടനങ്ങൾ സംഘടിപ്പിക്കുക
കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൽ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭങ്ങളിൽ ലക്ഷക്കണക്കിന് കർഷകർ പങ്കെടുക്കുകയാണ് . വൻകിട കോർപ്പറേറ്റുകൾക്ക് കർഷകരെ നിഷ്കരുണം ചൂഷണംചെയ്യാൻ അവസരം നൽകുന്ന ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് എല്ലാ ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ 03.12.2020 പ്രകടനങ്ങൾ സംഘടിപ്പിക്കണം.
രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ജീവിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ. കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ BSNL എംപ്ലോയീസ് യൂണിയൻ്റെ ഐക്യദാർഢ്യം
രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ജീവിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ. കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ BSNL എംപ്ലോയീസ് യൂണിയൻ്റെ ഐക്യദാർഢ്യം
ഓസ്ട്രേലിയയിൽ കൽക്കരി ഖനനം നടത്താൻ അദാനിക്ക് ഏഴായിരം കോടിയിലധികം തുക ലോൺ നൽകിയ SBI യുടെ നിലപാടിനെതിരെ ഓസ്ട്രേലിയയിൽ വ്യാപകമായ പ്രതിഷേധം.
ഓസ്ട്രേലിയയിൽ കൽക്കരി ഖനനം നടത്താൻ അദാനിക്ക് ഏഴായിരം കോടിയിലധികം തുക ലോൺ നൽകിയ SBI യുടെ നിലപാടിനെതിരെ ഓസ്ട്രേലിയയിൽ വ്യാപകമായ പ്രതിഷേധം. പ്രതിഷേധക്കാർ ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ച് തടസ്സപ്പെടുത്തി.
മൂന്നാം ശമ്പള പരിഷ്ക്കരണ ചർച്ചകൾ പുനഃരാരംഭിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു
മൂന്നാം ശമ്പള പരിഷ്ക്കരണ ചർച്ചകൾ പുനഃരാരംഭിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു
പണിമുടക്ക് BSNL മേഖലയിൽ പൂർണ്ണം
BSNL മേഖലയിൽ നടന്ന പണിമുടക്കിൽ പങ്കെടുത്ത മുഴുവൻ സഖാക്കൾക്കും, സുഹൃത്തുക്കൾക്കും സർക്കിൾ യൂണിയൻ്റെ അഭിനന്ദനങ്ങൾ. കഴിഞ്ഞ 2 മാസത്തിലേറെക്കാലമായി നവംബർ 26 ൻ്റെ പണിമുടക്ക് വിജയിപ്പിക്കുന്നതിനെവേണ്ടി അഹോരാത്രം പണിയെടുത്ത സർക്കിൾ / ജില്ലാ/ ബ്രാഞ്ച് / മഹിളാ കമ്മിറ്റി ഭാരവാഹികൾക്കും സർക്കിൾ യൂണിയൻ്റെ നന്ദി രേഖപ്പെടുത്തുന്നു.
പണിമുടക്ക് വിജയിപ്പിക്കുക
പണിമുടക്ക് ആരംഭിക്കാൻ ഏതാനും മണിക്കൂറുകളാണ് അവശേഷിക്കുന്നത്. പരമാവധി ജീവനക്കാരെ പണിമുടക്കിൽ പങ്കെടുപ്പിക്കുന്നതിനുവേണ്ടിയുള്ള അവസാനഘട്ട പ്രവർത്തനം സംഘടിപ്പിക്കണം. എല്ലാ ജീവനക്കാരേയും ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കണം. ബ്രാഞ്ച് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണം. പണിമുടക്ക് നോട്ടീസ് കൊടുത്ത സംഘടനയിൽപ്പെട്ട ആരെങ്കിലും ജോലിക്ക് ഹാജരാകാൻ വരുന്നുണ്ടെങ്കിൽ അവരെ പിന്തിരിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സമാധാനത്തോടെ സംഘടിപ്പിക്കണം. പ്രധാനപ്പെട്ട എല്ലാ സംഘടനാ പ്രവർത്തകരും ഓഫീസുകളിൽ ഉണ്ടാകണം. പണിമുടക്കിയ മുഴുവൻ ജീവനക്കാരെയും അണിനിരത്തി പ്രധാന…
IDA മരവിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ BSNL ജീവനക്കാരുടെ പ്രധിഷേധം
IDA മരവിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ BSNL ജീവനക്കാരുടെ പ്രധിഷേധം
25.11.2020 ന് AUAB യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം
കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്ക് 2020 ഒക്ടോബർ, 2021 ജനുവരി, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട IDA കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് & പൊതുമേഖലാ മന്ത്രാലയം നവംബർ 19 ന് പുറപ്പെടുവിച്ചു. 2020 ജൂലൈ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്ന IDA (159.9%)മാത്രമേ 2021 ജൂൺ വരെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിക്കുകയുള്ളൂ. 2021 ജൂലൈ മുതൽ IDA കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കുമ്പോൾ ഒക്ടോബർ,…
പണിമുടക്ക് – കൺവെൻഷൻ
നവംബർ 26 ൻ്റെ പണിമുടക്കിനോടനുബന്ധിച്ച് BSNL ജീവനക്കാരുടെ കൺവെൻഷൻ CITU സംസ്ഥാന സെക്രട്ടറിയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ സ: കെ.എസ്.സുനിൽ കുമാർ ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം ചെയ്തു. https://m.facebook.com/story.php?story_fbid=2726326751029127&id=100009554875087
കേന്ദ്ര പൊതുമേഖലാ ജീവനക്കാരുടെ 3 ഗഡു DA മരവിപ്പിച്ചു
BSNL ഉൾപ്പടെയുള്ള കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്ക് 01.10.2020, 01.01.2021, 01.04.2021 ലഭിക്കേണ്ട IDA മരവിപ്പിച്ചുകൊണ്ട് കേന്ദ്ര പൊതുമേഖലാ മന്ത്രാലയം ഉത്തരവായിരിക്കുന്നു. നിലവിലുള്ള 159.9% നിരക്കിൽ മാത്രമേ 30.06.2021 വരെ ശമ്പളത്തോടൊപ്പം IDA ലഭിക്കുകയുള്ളൂ.