2020-21 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതി പിന്നിടുമ്പോൾ (സെപ്റ്റംബർ 2020) നികുതി നല്കുന്നതിന് മുമ്പുള്ള (EBITDA) കണക്കനുസരിച്ച് BSNL 602 കോടി രൂപ ലാഭം ഉണ്ടാക്കിയതായി DOT വാർത്താ കുറിപ്പിലൂടെ അറിയിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേസമയത്ത് BSNL ൻ്റെ നഷ്ടം 3596 കോടി രൂപയായിരുന്നു.BSNL 2020 ൽ 10 ലക്ഷം മൊബൈൽ കണക്ഷൻ പുതുതായി നൽകിയതായും കമ്പനിയുടെ മാർക്കറ്റ് ഷെയർ 2020 ഒക്ടോബറിൽ 10.36 ശതമാനമായി വർദ്ധിച്ചതായും DOT അറിയിക്കുന്നു.